എമ്പുരാന്‍ സിനിമയില്‍ റീ എഡിറ്റിങ്ങ് പൂർത്തിയായി. ആരുടെയും നിർദേശമില്ലെന്നും സിനിമാ ആസ്വാദകർക്കുണ്ടായ മനപ്രയാസത്തെതുടർന്നാണ് എഡിറ്റിങ്ങ് നടത്തിയതെന്നും നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ വ്യക്തമാക്കി.
സ്ത്രീകള്‍ക്കെതിരായ അക്രമദൃശ്യങ്ങള്‍ മുഴുവന്‍ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ പോകുന്ന സീന്‍ വെട്ടി. എന്‍.ഐ.എ പരാമര്‍ശം മ്യൂട്ട് ചെയ്തു. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കി. സിനിമ ദേശവിരുദ്ധമായതിനാല്‍ ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നതിനെ തുടർന്നാണ് ഇത്.
എമ്പുരാനിലെ റീ എഡിറ്റിങ്ങുകൾ
1)നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി
2)നന്ദി കാര്‍ഡില്‍ നിന്ന് IRS ഓഫീസര്‍ ജ്യോതിസ് മോഹന്‍റെ പേര് ഒഴിവാക്കി
3)കലാപവര്‍ഷം 2002 എന്നത് ഏതാനും വര്‍ഷം മുന്‍പ് എന്ന് മാറ്റി
4)കൊലപാതക സീനിന്‍റെ നീളം കുറച്ചു
5)മതപരമായ ചിഹ്നങ്ങള്‍ക്ക് മുന്നിലൂടെ വാഹനങ്ങള്‍ പോകുന്ന സീന്‍
6)പ്രിഥ്വിരാജിന്‍റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവും തമ്മിലുള്ള സംസാരം
7)വില്ലന്‍ കഥാപാത്രമായ ബല്‍രാജിന്‍റെ ദൃശ്യങ്ങള്‍ മൂന്നിടത്ത് വെട്ട്
8)സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ നാലിടത്ത് വെട്ട്
9)NIA ബോര്‍ഡ് കാറില്‍ നിന്ന് മാറ്റി
10)NIA എന്ന വാക്ക് മ്യൂട്ട് ചെയ്തു
11)നന്ദുവിന്‍റെ കഥാപാത്രത്തിന്‍റെ ദൃശ്യം ഒരിടത്ത് വെട്ടി
12)വില്ലന്‍ കഥാപാത്രങ്ങളായ ബല്‍രാജും മുന്നയും തമ്മിലുള്ള സംഭാഷണം
13)ബജ്രംഗിയായി മാറിയ ബല്‍രാജിന്‍റെ പേര് ബല്‍ദേവ് എന്നാക്കി
അതേസമയം എമ്പുരാൻ സിനിമ ഹിന്ദു വിരുദ്ധമെന്ന ആരോപണങ്ങള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി തള്ളി. വിവാദമില്ലെന്നും എല്ലാം കച്ചവടതന്ത്രമാണെന്നും മന്ത്രി പ്രതികരിച്ചു.
.
Discussion about this post