കച്ചവടത്തിനായുള്ള വെറും ഡ്രാമ മാത്രമാണ് എമ്പുരാൻ വിഷയത്തിൽ നടക്കുന്നതെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. എല്ലാം ബിസിനസ് ആണെന്നും ജനങ്ങളെ ഇളക്കിവിട്ട് പണം ഉണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിനിമ മുറിക്കാൻ ആരുംആവശ്യപ്പെട്ടിട്ടില്ല. അവരാണ് തീരുമാനിച്ചത്. കഷ്ടമാണെന്നും മന്ത്രി പറഞ്ഞു . വിവാദത്തില്‍ആദ്യമായാണ് സുരേഷ് ഗോപി പ്രതികരിക്കുന്നത്.
ചിത്രത്തിൽ 24 വെട്ടുകളാണ് വരുത്തിയത് . നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെഒഴിവാക്കിയിട്ടുണ്ട്. ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടിനീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രധാനവില്ലന് കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കിയിട്ടുണ്ട്.
അതേസമയം, സിനിമയുടെ മൂന്ന് മിനിട്ട് കട്ട് ചെയ്ത പുതിയ പ തി പ്പ് ഇന്ന് തിയേറ്ററുക ളിലെത്തും. ചിത്രത്തിന്റെ റീ സെൻസറിംഗ് ഞായറാഴ്‌ച പൂർത്തിയായിരുന്നു. എഡിറ്റിംഗും മാസ്റ്ററിംഗുംപൂർത്തിയാക്കാൻ വൈകിയതാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത് വൈകാൻ കാരണം.
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നിർമാതാവ് ആന്റണിപെരുമ്പാവൂർ രംഗത്ത് എത്തിയിരുന്നു. തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതലആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post