നമ്മുടെ ജീവിതത്തിലെ അത്യന്താപേക്ഷികമായ ഒന്നാണ് വെള്ളം.ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും സുഗമമായി മുന്നോട്ടു കൊണ്ടു പോകാന്‍ വെള്ളംആവശ്യമാണ്
എന്നാല്‍ വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സംഗതികളെ കുറിച്ചറിയാമോ ? നിന്നുകൊണ്ട്വെള്ളം കുടിക്കുന്നതിന് ചില ദോഷവശങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇരുന്നു വേണം വെള്ളം കുടിക്കേണ്ടതെന്ന് പണ്ടുള്ളവർ പറയുന്നതിന് പിന്നിൽ ചിലജൈവശാസ്ത്രപരമായ കാരണങ്ങളുണ്ടത്രേ.
നമ്മൾ വെള്ളം കുടിക്കുമ്പോൾ അത് നേരെ ഒഴുകി ദഹനനാളിയിലൂടെ ആമാശയത്തിലെത്തുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് കാൽമുട്ടുകളെ നേരിട്ടു ബാധിക്കുമെന്നതിൽ ശാസ്ത്രിയതെളിവുകളില്ലെങ്കിലും വെള്ളം വേഗത്തിൽ വയറ്റിലേക്ക് ആഗിരണം ചെയ്യാൻ ഇത് കാരണമാകുന്നു. ഇത് വയറ്റിൽ അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കാൻ സാധ്യതയുണ്ട്. നിന്നു കൊണ്ടു വെള്ളംകുടിക്കുമ്പോള്‍ വയറിലെ മസിലുകള്‍ക്ക് സമ്മര്‍ദം ഏറും. ഇങ്ങനെ വരുമ്പോള്‍ അന്നനാളത്തില്‍നിന്നു വെള്ളം വയറില്‍ എത്തുമ്പോള്‍ അന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍ ചിലപ്പോള്‍സംഭവിക്കാം. ഇതുകാരണം ശരീരത്തിലെത്തുന്ന ധാതുക്കള്‍ പുറംതള്ളും. നിന്നു കൊണ്ട് വെള്ളംകുടിച്ചാല്‍ ബ്ലാഡറില്‍ മാലിന്യങ്ങള്‍ അടിയാന്‍ കാരണമാകും. ഉയര്‍ന്ന സമ്മര്‍ദത്തില്‍ വെള്ളംഉള്ളിലേക്ക് എത്തുന്നതാണ് ഇതിനു കാരണം. ഇത് കിഡ്നിക്കും ദോഷകരമാണ്.
നിന്നു കൊണ്ട് വെള്ളം കുടിക്കുമ്പോള്‍ അത് ശ്വാസനാളത്തെയും അന്നനാളത്തെയുംഅപകടത്തിലാക്കും. ഇവിടേക്കുള്ള ഓക്സിജന്‍ വിതരണത്തെ സമ്മര്‍ദത്തിലാക്കുകയാണ് ഈവെള്ളം കുടി ചെയ്യുന്നത്. സ്ഥിരമായി ഈ പ്രവര്‍ത്തി തുടര്‍ന്നാല്‍ വൈകാതെ അത് ഹൃദയത്തിനുംസമ്മര്‍ദം നല്‍കും.
വെള്ളം എപ്പോഴും സിപ്പ്-ബൈ-സിപ്പ് ആയി കുടിക്കുക. നിങ്ങൾ പതുക്കെ വെള്ളം കുടിക്കുമ്പോൾനിങ്ങളുടെ വായിലെ ഉമിനീർ കലരുകയും അത് ആമാശയത്തിലെ ആസിഡ് ബാലൻസ് ചെയ്യാൻസഹായിക്കുകയും ചെയ്യുന്നു. വെള്ളം കുടിക്കുമ്പോൾ വെള്ളത്തിലടങ്ങിയ മാലിന്യംമൂത്രസഞ്ചിയിലേക്ക് പോകാതെ നേരെ വൃക്കയിലും മറ്റും അടിഞ്ഞുകൂടും.
ചൂടുവെള്ളമോ ചൂടാക്കി തണുപ്പിച്ച വെള്ളമോ കുടിക്കുക: ഫ്രിഡ്ജിൽ നിന്ന് നേരിട്ട് തണുത്ത വെള്ളംഒരിക്കലും കുടിക്കരുത്. തണുത്ത വെള്ളം നിങ്ങളുടെ ദഹനത്തെ ബാധിക്കുന്നു. ജലം സംഭരിക്കാൻമൺപാത്രങ്ങളോ ചെമ്പോ സ്റ്റീലോ ഉപയോഗിക്കുക. എപ്പോഴും സംഭരിച്ച വെള്ളം കുടിക്കുക.
Discussion about this post