കൊച്ചി: എറണാകുളത്ത് 15 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അയൽവാസിയായ 55 കാരൻ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശി രാജനാണ് അറസ്റ്റിലായത്. ചെമ്പറക്കിയിലാണ് സംഭവം. എട്ടുമാസം ഗർഭിണിയാണ് പെൺകുട്ടിയിപ്പോൾ. സംഭവം വീട്ടുകാർ മറച്ചുവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയായ വിവരം പുറത്തറിയുന്നത്. ആശുപത്രിയിൽ നിന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം അടക്കം കേസെടുത്തു.
Discussion about this post