കൊച്ചി: നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 2022 ലെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ്. അന്ന് ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് ഫിലിംസിലായിരുന്നു റെയ്ഡ് നടത്തിയിരുന്നത്. രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.ലൂസിഫർ, മരയ്ക്കാർ അറബിക്കടലിൻറെ സിംഹം എന്നീ സിനിമകളുടെ കാര്യത്തിലാണ് വ്യക്തത വരുത്തേണ്ടതെന്നാണ് വിവരം.
ഈ രണ്ട് സിനിമകളുടെ ഓവർസീസ് അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് വ്യക്തത തേടുന്നത്. മോഹൻലാലിന് ദുബായിൽ വെച്ച് രണ്ടരക്കോടി രൂപ കൈമാറിയതിലും വ്യക്തത നേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ പൃഥിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. മുമ്പ് അഭിനയിച്ച സിനിമകളുടെ പ്രതിഫലത്തിൽ വ്യക്തത തേടിയാണ് നോട്ടീസ് അയച്ചത്. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈചിത്രങ്ങളിൽ അഭിനേതാവെന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാൽ, സഹനിർമാതാവെന്ന നിലയിൽ 40 കോടിയോളം രൂപ പൃഥ്വിരാജ് വാങ്ങിയെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ വർഷം പൃഥ്വിരാജിൻറെ ഓഫീസുകളിലും വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു
Discussion about this post