മലപ്പുറം: കോഡൂരിൽ വീട്ടിൽ വച്ചുള്ള പ്രസവത്തിനിടെ ചട്ടിപ്പറമ്പ് സ്വദേശിനി അസ്മ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതി പ്രസവിക്കുന്നതിന് ഭർത്താവ് സിറാജുദ്ദീൻ എതിരായിരുന്നുവെന്നും ഇതാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നുമാണ് വിവരം.
യു ട്യൂബ് ചാനൽ നടത്തുന്ന സിറാജുദ്ദീൻ നിരവധി പ്രഭാഷണങ്ങളും നടത്തിയിരുന്നു. പുറം ലോകവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് റിപ്പോർട്ടുകൾ. അക്യുപങ്ചർ ചികിത്സ നടത്തുന്നയാളാണ് സിറാജുദ്ദീൻ. അസ്മയുടെ ആദ്യ രണ്ടുപ്രസവവും ആശുപത്രിയിലായിരുന്നു. പിന്നീട് ഇയാൾ ചികിത്സ പഠിച്ചു. തുടർന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടിൽ വച്ചാണ് നടത്തിയത്. അതിൽ അഞ്ചാമത്തെ പ്രസവത്തിനിടയിലാണ് അസ്മ മരിക്കുന്നത്. അസ്മയും അക്യുപങ്ചർ പഠിച്ചിരുന്നുവത്രേ.
കാസർകോട് പള്ളിയിൽ ജോലി ചെയ്യുന്ന ആളെന്ന നിലയിലാണ് ഇവർക്ക് വീട് നൽകിയതെന്ന് വാടക ഉടമ പറയുന്നു. ഒന്നരവർഷമായി വാടകയ്ക്ക് താമസിക്കുന്നുണ്ടെങ്കിലും ഇവർക്ക് അയൽവാസികളുമായി ബന്ധം ഉണ്ടായിരുന്നില്ല. അഞ്ചാമത്തെ പ്രസവമാണ് അസ്മയുടേതെന്ന് അറിഞ്ഞത് ഇപ്പോഴാണെന്നും നാട്ടുകാർ പറയുന്നു.
യുവതി ഗർഭിണി ആയിരുന്ന കാര്യം മറച്ചുവച്ചിരുന്നതായി വാർഡ് മെമ്പർ സാദിഖ് ആരോപിച്ചു.ജനുവരിയിൽ ആശാ വർക്കർ വീട്ടിലെത്തിയപ്പോൾ ഗർഭിണിയല്ലെന്നാണ് അറിയച്ചതെന്നും വാർഡ് മെമ്പർ പറയുന്നു. ആശാ വർക്കറുമായി സംസാരിക്കുമ്പോൾ ഇവർ വീടിന് പുറത്തിറങ്ങാൻ തയ്യാറായില്ലെന്നും മെമ്പർ ആരോപിക്കുന്നുണ്ട്. മരിച്ചുപോയ ഒരാളുടെ ഐതിഹ്യങ്ങള്‍ പ്രചരിപ്പിക്കുകയെന്നതാണ് ഈ ചാനലിലൂടെ നടത്തുന്നത്. ഈ കുടുംബത്തില്‍ നാലു കുട്ടികള്‍ ഉള്ളതുപോലും ആര്‍ക്കും അറിയില്ല. കുട്ടികളെ സ്കൂള്‍ വണ്ടിയില്‍ വിടാനായി മാത്രമാണ് സിറാജുദ്ദീന്റെ ഭാര്യ പുറത്തിറങ്ങുന്നത്. ഒന്‍പതാം ക്ലാസിലും രണ്ടാംക്ലാസിലും എല്‍കെജിയിലും പഠിക്കുന്ന കുട്ടികളെ പലരും കണ്ടിട്ടുണ്ടെങ്കിലും മറ്റൊരു കുഞ്ഞുകൊച്ച് കൂടി അവിടെയുണ്ടെന്നുള്ളത് ആര്‍ക്കും അറിവില്ല.
ഇന്നലെ വൈകുന്നേരം 6 മണിക്കാണ്. യുവതി മരിച്ചു എന്ന് ഭർത്താവ് സിറാജുദ്ദീന് മനസിലായത് ഒൻപതു മണിക്കുമായിരുന്നു. ഇതോടെ ആംബുലൻസിൽ യുവതിയുടെ മൃതദേഹം പെരുമ്പാവൂരിൽ എത്തിച്ച് സംസ്‌കരിക്കാനായിരുന്നു സിറാജുദ്ദീന്റെ ശ്രമം. യുവതിക്ക് ശ്വാസമുട്ടലാണെന്നാണ് ആംബുലൻസ് ഡ്രൈവറോട് സിറാജുദ്ദീൻ പറഞ്ഞത്. എന്നാൽ ഇയാൾക്ക് സംശയം തോന്നി പൊലീസിൽ അറിയിക്കുകയായിരുന്നു.അസ്മയുടെ മരണ വിവരം സിറാജുദ്ദീൻ മറച്ചുവെച്ചെന്ന് അയൽവാസി പറയുന്നു. ചോര കുഞ്ഞിനെ പോലും ആശുപത്രിയിൽ എത്തിച്ചില്ല. പെരുമ്പാവൂരിൽ എത്തിയശേഷം അയൽവാസികളാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
Discussion about this post