സർക്കാർ ജോലി സ്വപ്‌നം കാണുന്ന ഒരു സുഹൃത്തോ മകനോ മകളെ നമ്മുടെ കൂട്ടത്തിൽ കാണും അല്ലേ? ഭാവി ജീവിതം സുരക്ഷിതമാവുമെന്ന ഉറപ്പാണ് സർക്കാർ ജോലിക്കായുള്ള ഈ പരിശ്രമത്തിന് പിന്നിൽ. സർക്കാർ ജോലി സ്വപ്‌നം കാണുന്നവരാണ് നിങ്ങളെങ്കിൽ താത്ക്കാലികമായി അത് ലഭിച്ചാലോ?
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിലാണ് അവസരം. തിരുവനന്തപുരത്തെ കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്‌സിലാണ് ഒഴിവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
എംബിഎയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർ വേണം അപേക്ഷിക്കാൻ. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപയാണ് പ്രതിമാസ ശമ്പളം. ഉദ്യോ?ഗാർത്ഥികൾ ഏപ്രിൽ 9ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് – https://cmd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
Discussion about this post