കണ്ണൂരിൽ മുതിർന്ന സിപിഎം നേതാവ് പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലെക്സ് ബോർഡുകൾ. പി ജയരാജൻ തൂണിലും തുരുമ്പിലും ഉള്ള ദൈവത്തെ പോലെ ആണെന്നും അദ്ദേഹം എന്നും ജന്മനസ്സിൽ നിറഞ്ഞു നിൽക്കുമെന്നുമാണ് ഫ്ലെക്സിൽ ഉള്ളത്. ആർ വി മേട്ട, കാക്കോത്ത് മേഖലയിലാണ് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നത് പോലെ ഈ മണ്ണിലും ജനമനസുകളിലുംഎന്നെന്നും നിറഞ്ഞുനില്‍ക്കും ഈ സഖാവ്’ എന്നാണ് ഒരു ബോര്‍ഡിലെ വാചകങ്ങള്‍.
പി ജയരാജൻ പാർട്ടി കോൺഗ്രസ് കഴിഞ്ഞു കണ്ണൂരിൽ എത്തുന്നതിന് മുൻപാണ് ഫ്ലെക്സുകൾ എത്തിയത്.
Discussion about this post