തിരുവനന്തപുരം: ഹോട്ടലുകളും റെസ്‌റ്റോറന്റുകളും നമുക്ക് അനുഗ്രഹമാണ്. വീട് വിട്ട് പുറത്ത് ജീവിക്കുന്നവർക്കും ജോലിത്തിരക്കുള്ളവർക്കുമെല്ലാം ഹോട്ടൽ ഭക്ഷണമല്ലാതെ രക്ഷയില്ല. എന്നാൽ സ്ഥിരം ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർ ഒരു കാര്യം ശ്രദ്ധിച്ചിരുന്നുവോ? അടുത്ത കാലത്തായി ഹോട്ടലുകളിലെ കോഴി ഇറച്ചി വിഭവങ്ങളുടെ വില 20 ശതമാനം വരെയാണ് വർദ്ധിച്ചത്. തട്ടുകടയിൽ മുതൽ സ്റ്റാർ ഹോട്ടലുകളിൽ വരെ ഈ വിലവർദ്ധനവ് പ്രകടമായിരുന്നു. ചിക്കന് വില കൂടിയതായിരുന്നു കാരണം. എന്നാൽ പലവട്ടം പിന്നീട് ചിക്കന് വില കുറഞ്ഞെങ്കിലും അതിന് അനുസൃതമായി ഹോട്ടലുകളിൽ വില കുറഞ്ഞില്ല എന്നതാണ് സത്യം.
സമാനമായാണ് പലവ്യഞ്ജനങ്ങളുടെ വില വർദ്ധനയിൽ വെജിറ്റേറിയൻ വിഭവങ്ങളിലും പ്രതിഫലിക്കുന്നത്.
ഇത്തരം പ്രവണതകൾക്ക് ഒരു പരിധിവരെ തടയിടാൻ ഭക്ഷണവില നിയന്ത്രണ ബില്ലിനെ കൊണ്ടാകുമെന്നാണ് പ്രതീക്ഷ. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങളുടെ മാർക്കറ്റ് വിലയുടെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കണമെന്നാണ് ബില്ലിന്റെ കരടിൽ പറയുന്നത്.
ഓരോ മൂന്നു മാസം കഴിയുമ്പോഴും ഭക്ഷ്യവസ്തുക്കളുടെ വിലയിൽ മാറ്റം ഉണ്ടായാൽ മാത്രമേ ഭക്ഷണസാധനങ്ങളുടെ വിലയിലും മാറ്റം വരൂ അത്രേ.ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ മുൻകൈയെടുത്താണ് ഇപ്പോൾ ബില്ല് കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഹോട്ടൽ ഉടമകളുടെ ന്യായമായ ആവശ്യങ്ങൾകൂടി പരിഗണിച്ചാകും ബില്ലിലെ വ്യവസ്ഥകൾക്ക് അന്തിമരൂപം നൽകുക.
സാധനവിലയ്ക്കനുസരിച്ച് മാറ്റം,വില നിർണ്ണയിക്കാൻ സംസ്ഥാന, ജില്ലാ തലങ്ങളിൽ സമിതികളുണ്ടാകും.സിവിൽ സപ്ലൈസ് കമ്മിഷണറായിരിക്കും സംസ്ഥാനതല സമിതി അദ്ധ്യക്ഷൻ.ജില്ലാതലത്തിൽ കളക്ടർ അദ്ധ്യക്ഷനാകും. ഉപഭോക്തൃ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്കു പുറമെ ജനപ്രതിനിധികളേയും ഉൾപ്പെടുത്തും ,ഒരിക്കൽ നിശ്ചയിക്കുന്ന വില കുറഞ്ഞത് മൂന്നു മാസം തുടരും. അരി, പലവ്യഞ്ജനം, പച്ചക്കറി തുടങ്ങിയവയുടെ വിലയനുസരിച്ച് ഭക്ഷ്യവില കൂടുകയും കുറയുകയും ചെയ്യും? സ്റ്റാർ ഹോട്ടൽ മുതൽ തട്ടുകട വരെ ഗ്രേഡ് തിരിച്ചാകും വില നിശ്ചയിക്കുക. നിയമം ലംഘിച്ചാൽ ഹോട്ടൽ ഉടമ പിഴയൊടുക്കാനും വ്യവസ്ഥ എന്നിവയാണ് ബില്ലിന്റെ പ്രത്യേകകൾ
Discussion about this post