മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്ത് പോലീസ്. ഇയാൾക്കെതിരെ നേരത്തെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തിരുന്നുവെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തിയത്. മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നെന്നും ഡോക്ടർമാർ പറയുന്നു.
സിറാജുദ്ദീന്റെ യൂട്യൂബ് ചാനലിനെ കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മടവൂർ ഖാഫില’ എന്ന പേരിലെ യൂട്യൂബ് ചാനലിലൂടെ മരിച്ചുപോയ ഒരാളുടെ ഐതിഹ്യങ്ങൾ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ സൂഫി പണ്ഡിതനായിരുന്ന സിഎം മടവൂർ എന്ന പേരിൽ അറിയപ്പെടുന്ന സിഎം അബൂബക്കർ മുസ്ലിയാരുടെ കഥകൾ പ്രചരിപ്പിക്കുന്നതിന് തുടങ്ങിയ യൂട്യുബ് ചാനലാണ് മടവൂർ കാഫില.
സിറാജുദ്ദീന് എന്താണ് ജോലിയെന്ന് നാട്ടുകാർക്ക് അറിയില്ല. കാസർകോടുള്ള പള്ളിയിൽ പ്രഭാഷണത്തിന് പോകാറുള്ളതായി ചിലരോട് പറഞ്ഞിട്ടുണ്ട്. അക്യുപഞ്ചർ ചിതകിത്സാരീതി പഠിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഭാര്യ ഗർഭിണിയാണെന്ന കാര്യം ആശാ വർക്കർമാരോടുപോലും മറച്ചുവച്ച സിറാജുദ്ദിൻ ഭാര്യ അസ്മയെ വീടിനുള്ളിൽ തന്നെ കഴിയാൻ നിർബന്ധിച്ച വ്യക്തിയായിരുന്നു.
Discussion about this post