തിരുവനന്തപുരം; ഫാസിസ്റ്റ് സ്വഭാവത്തിലുള്ള ആർഎസ്എസിൻറെ നിയന്ത്രണത്തിലുള്ള കേന്ദ്രസർക്കാർ, ഒരു നിയമവും മര്യാദയും ബാധകമല്ല എന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് എംഎ ബേബി. പതിവു ക്ലീഷേ അഭിപ്രായ പ്രകടനങ്ങൾ തന്നെ വീണ്ടും നിരത്തി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന കെ.യു.ഡബ്ല്യു.ജെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിപിഐഎം ജനറൽ സെക്രട്ടറി .
രണ്ട് പ്രധാനപ്പെട്ട പ്രസ്താവനകൾ ഇന്ന് പോളിറ്റ് ബ്യൂറോ പുറത്തിറക്കിയിട്ടുണ്ട്. തമിഴ് നാട് സംസ്ഥാനത്തിലെ വിഷയവും, കേരളത്തോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനയും ഉയർത്തിക്കാട്ടിയാണ് ഒരു പ്രസ്താവന . ജനജീവതത്തെയും സമ്പദ് ഘടനയെയും ബാധിക്കുന്ന തീരുമാനങ്ങളാണ് കേന്ദ്രസർക്കാർ എടുക്കുന്നത്. ക്രൂഡോയിൽ വില്പനയുടെ നികുതി സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കണം, എന്നതാണ് മറ്റൊരു പ്രസ്താവനയെന്നും എം എ ബേബി ആവർത്തിച്ചു.
ഗാന്ധിജിയുടെ ഘാതകരുടെ കയ്യിലാണ് ഗാന്ധി പിറന്ന നാട്. ഇത് വളരെ ഗൗരവമായ കാര്യമായിട്ടും കോൺഗ്രസ് ഇത് മനസ്സിലാക്കുന്നുണ്ടോ എന്ന സംശയമായിരുന്നു എം എ ബേബി പ്രകടിപ്പിച്ചത്. ബിജെപിയ്ക്ക് കേരളത്തിൽ നിന്ന് രണ്ട് എംപിമാരെ കൊടുത്തത് കോൺഗ്രസാണെന്നാണ് സിപിഐഎം ജനറൽ സെക്രട്ടറിയുടെ അടുത്ത പ്രസ്താവന. കേരളത്തിൽ മാത്രമല്ല രാജസ്ഥാനിലും കോൺഗ്രസ് ഒരു സീറ്റ് കൊടുത്തുവെന്നും എം എ ബേബി പറയുന്നു.












Discussion about this post