റോഡിൽ പോകുന്ന പെണ്‍കുട്ടികളെല്ലാം ഫോണ്‍ വിളിച്ച് നടക്കുകയാണെന്ന് കുറ്റപ്പെടുത്തി നടന്‍സലിംകുമാര്‍. പെണ്‍പിള്ളേരെല്ലാം നടന്നുപോകുന്നത് മൊബൈലില്‍ സംസാരിച്ചുകൊണ്ടാണെന്നുംഎന്താണിവര്‍ക്കിത്ര സംസാരിക്കാനുള്ളതെന്നും സലിം കുമാര്‍ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പോലും ഇത്രയും ഫോണ്‍ കോള്‍ ഉണ്ടാകില്ലെന്നും ഇവരെല്ലാം പഠിക്കുന്ന കുട്ടികളാണെന്നുംനടൻ പറയുന്നു. പുതിയ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോഴിക്കോട്സംഘടിപ്പിച്ച ത്രിവർണോത്സവം പരിപാടിയിൽ സംസാരിക്കവെയാണ് നടന്റെ പരാമർശം.
നടന്റെ വാക്കുകൾ ഇങ്ങനെ,’ ‘ഞാൻ പറവൂരിൽ നിന്ന് കോഴിക്കോട് വരെയുള്ള യാത്രയിൽറോഡിലൂടെ പോകുന്ന പെൺകുട്ടികളെല്ലാം ഫോണിൽ സംസാരിച്ച് വരുന്നതാണ് കണ്ടത്. നിങ്ങളിനിശ്രദ്ധിച്ചോ. ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദിക്കുണ്ടാവൂല ഈ തിരക്ക്. പഠിക്കുന്ന പിള്ളേരാണ്. ഒരാളല്ല. എല്ലാവരും ഇങ്ങനെയാണ് വരുന്നത്. ഹോണടിക്കുമ്പോ മാറുമോ, അതുമില്ല. ഒന്നാമത് ചെറിയവഴിയാണ് നമ്മുടേത്’. കേരളത്തോട് അവര്‍ക്ക് പരമപുച്ഛമാണെന്നും അവരെ സംസ്‌കാരംപഠിപ്പിക്കണമെന്നും സലിംകുമാര്‍ പറഞ്ഞു.
Discussion about this post