മാലമോഷണത്തിൽ കള്ളന്റെ വിസർജ്യം പരിശോധിക്കാനായി കണ്ണിമ ചിന്മാതെ കാത്തിരിക്കേണ്ട ഗതികേടിലാണ് ആലത്തൂർ പോലീസ് ഇപ്പോൾ. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒൻപതിനാണ് മേലാർകോട് വേലയ്ക്കിടെ മധുര സ്വദേശി മുത്തപ്പൻ മൂന്നുവയസ്സുകാരിയുടെ സ്വർണമാല പൊട്ടിച്ചെടുത്തത്. ഇതുകണ്ട മുത്തശ്ശി ബഹളം വെച്ചതോടെ കാര്യങ്ങൾ ആകെ മാറി. നാട്ടുകാർ ഓടിക്കൂടുകയും ഇയാളെ പിടികൂടി ദേഹപരിശോധന നടത്തുകയും ചെയ്തു.
പക്ഷേ മാല മാത്രം കിട്ടിയില്ല. അങ്ങനെ മാല വിഴുങ്ങിയെന്ന് നാട്ടുകാർ ഉറപ്പിച്ചു. ഉടൻ തന്നെ ഇവർ പൊലീസിനെ വിവരം അറിയിക്കുകയും മോഷ്ടാവിനെ ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ എടുക്കുകയും ചെയ്തു. ഈ പരിശോധനയിൽമാല വയറ്റിലുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ദഹിക്കുന്ന വസ്തു അല്ലാത്തതിനാൽ മാല വിസർജ്യത്തിനൊപ്പം പെട്ടെന്ന് പുറത്ത് വരില്ല. അതുകൊണ്ട് കാത്തിരിക്കുകയാണ് പോലീസ്. കാവലിരിക്കുന്നതിനൊപ്പം മലം പ്ലാസ്റ്റിക് കവറിൽ ശേഖരിച്ച് വിദശദമായി പരിശോധിക്കുകയും വേണം. എത്രയും പെട്ടെന്ന് മാല പുറത്തുവരണമെന്നുള്ളതുകൊണ്ട് വിശന്നാലും ഇല്ലെങ്കിലും പ്രതിക്ക് ഇഷ്ടഭക്ഷണം ഇടയ്ക്കിടെ നൽകുന്നുണ്ട്. ഒപ്പം നല്ല പഴുത്ത വാഴപ്പഴവും. എക്‌സ്റേ പരിശോധനയിൽ പ്രതിയുടെ വയറ്റിൽ മാലയുണ്ടെന്ന് വ്യക്തമായതോടെയാണ് ഇത് പുറത്തെടുക്കാൻ പോലീസുകാർ ശ്രമമാരംഭിച്ചത്
Discussion about this post