തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്‌ന സലീമിനെതിരെ കേസെടുത്ത് പോലീസ്. ഗുരുവായൂർ ദേവസ്വത്തിന്റെ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയിൽ കൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് വിവരം.
കഴിഞ്ഞമാസം കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള കാണിക്കയ്ക്ക് മുകളിലുള്ള കൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തുകയും ഇതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയുമാണ് ചെയ്തത്. ഗുരുവായൂർ ദേവസ്വം ബോർഡ് നൽകിയ പരാതിയിലാണ് കേസ്.
ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽവെച്ച് കേക്ക് മുറിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് പ്രചരിപ്പിച്ചിരുന്നു. സംഭവത്തിൽ ഗുരുവായൂർ ക്ഷേത്രം നൽകിയ പരാതിയിൽ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ക്ഷേത്രങ്ങൾ ഭക്തർക്കുള്ള ഇടമാണ്. അവിടെവെച്ച് ഇത്തരത്തിൽ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി നിലപാടെടുത്തിരുന്നു. ഇത് മറികടന്നാണ് വീണ്ടും ജസ്‌നയുടെ പ്രവൃത്തികൾ.
Discussion about this post