കൊൽക്കത്ത : വഖഫ് നിയമത്തിന് എതിരായ പ്രതിഷേധം എന്ന പേരിൽ ബംഗാളിൽ കലാപത്തിന് ശ്രമിച്ച് ഒരു കൂട്ടം ആളുകൾ എന്ന് ആരോപണം. വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെമുർഷിദാബാദിൽ ഇതുവരെ മൂന്നുപേർ കൊല്ലപ്പെട്ടു. ജാഫ്രാബാദിലെ വീട്ടിൽ ഹർഗോവിന്ദ ദാസ്, ചന്ദൻ ദാസ് എന്നിവരെ വെട്ടേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇവരുടെ വീട് അക്രമികൾകൊള്ളയടിച്ചു. സാംസർഗഞ്ചിലെ ധുലിയാനിൽ മറ്റൊരാളെ വെടിയേറ്റ നിലയിലുംകണ്ടെത്തുകയായിരുന്നു . ബംഗാളിൽ ഹിന്ദുക്കൾ സുരക്ഷിതരല്ലെന്ന് ബിജെപി ആരോപിച്ചു.
നിരവധി കെട്ടിടങ്ങളും പൊതു സംവിധാനങ്ങളും ആണ് പ്രതിഷേധത്തിന്റെ മറവിൽ തകർത്തത്. സംഘർഷത്തിൽ അറസ്റ്റിലായവരുടെ എണ്ണം 150 ആയി ഉയർന്നു.
മുർഷിദാബാദിൽ അതീവ ജാഗ്രത തുടരുകയാണ്. മുർഷിദാബാദിലെ അക്രമസംഭവങ്ങളുടെപശ്ചാത്തലത്തിൽ ജില്ലയിൽ കേന്ദ്ര സേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതിയുടെ പ്രത്യേകബെഞ്ച് ഉത്തരവിട്ടു. സംഘർഷം രൂക്ഷമായി തുടരുന്ന മുർഷിദാബാദിൽ നിലവിൽ 300 ബിഎസ്എഫ് സൈനികരുണ്ട്. ഇതിന് പുറമെ സംസ്ഥാന സർക്കാരിന്റെ അഭ്യർഥന പ്രകാരം അഞ്ച് കമ്പനിസൈനികരെ കൂടി വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി സാഹചര്യം നേരിട്ട് വിലയിരുത്തും.
Discussion about this post