വീണ്ടും ഒരു വിഷുക്കാലം വന്നെത്തിയിരിക്കുകയാണ്. വിഷു ഗംഭീരമാക്കാൻ ഉള്ള ഒരുക്കത്തിൽ ആണ് ലോകമെമ്പാടും ഉള്ള മലയാളികൾ. വിഷുവിൽ പ്രധാനം എന്നത് കണിയൊരുക്കുകയെന്നതാണ്. എന്നാൽ ഈ കണിയൊരുക്കുന്നതിന് കൃത്യമായ ചിട്ടവട്ടങ്ങളുണ്ട്. ഈ തവണത്തെ കണി നമുക്ക് അടിപൊളിയാക്കിയാലോ?
ഭൂമിയിലെ ഓരോ വസ്‌തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാൻസത്വഗുണമുള്ളവയേ പരിഗണിക്കാവൂ. കണിവയ്ക്കുന്നതിനുള്ള ഓട്ടുരുളി, നിലവിളക്ക്, വാൽക്കിണ്ടിഎന്നിവ തേച്ചുവൃത്തിയാക്കിയ ശേഷമേ ഉപയോഗിക്കാവൂ. വിഷുവിന്റെ തലേന്ന് കുടുംബനാഥയോമുതിർന്നവരോ വേണം കണിയൊരുക്കാൻ.
കണ്ണന്റെ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുന്നിലാണ് കണിയൊരുക്കേണ്ടത് .അതിൽവീട്ടുമുറ്റത്തുള്ള പൂക്കൾ കൊണ്ട് മാലകോർത്തിടുന്നത് ഉത്തമമാണ്.കൂടെ കണിക്കൊന്ന പൂവ് വയ്ക്കുക. പ്രപഞ്ചത്തിന്റെ പ്രതീകമായ ഓട്ടുരുളിയിൽ ഉണക്കലരി പകുതിയോളം നിറയ്ക്കുക. ആദ്യംസ്വർണ്ണനിറത്തിലുള്ള കണിവെള്ളരി വയ്ക്കുക.
പിന്നീട് വാൽക്കണ്ണാടി, ചക്ക, മാങ്ങ, തേങ്ങ തുടങ്ങിയവയും, കദളിപ്പഴം, മറ്റു പഴവർഗങ്ങൾ (ചക്കഗണപതിയുടെ ഇഷ്‌ട ഭക്ഷണമാണെന്നാണ് വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴംഉണ്ണിക്കണ്ണനും പ്രിയമാണ്). ഭഗവതിയുടെ സ്‌ഥാനമാണ് വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തംമുഖവും കണ്ടുണരാൻ കൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എന്ന സങ്കൽപംകൂടിയുണ്ട് ഇതിന്.
ഓട്ടുരുളിയിൽ നവധാന്യങ്ങൾ (നെല്ല്, ഗോതമ്പ്, കടല, എള്ള്, തുവര, പയർ, ഉഴുന്ന്, മുതിര, അമരഎന്നിവയാണ് നവധാന്യങ്ങൾ.) വയ്ക്കുന്നതും ഉത്തമം. ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചു വയ്ക്കണം. ഗ്രന്ഥങ്ങൾ, വെറ്റില, പഴുത്ത അടക്ക, സ്വർണ്ണം, കോടി മുണ്ട്, കറൻസി നോട്ട്, നാണയങ്ങൾ, സിന്ദൂരം, കണ്മഷി ഇവയൊക്കെയും കണിയിൽ വേണം. ലക്ഷ്മീദേവിയുടെ പ്രതീകമാണു സ്വർണവുംനാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.
പീഠത്തിൽ നിലവിളക്കുവച്ചു എണ്ണയൊഴിച്ചു അഞ്ചുതിരിയിട്ടു വയ്ക്കുക. മുന്നിലായി സാമ്പ്രാണി, ഓട്ടുകിണ്ടിയിൽ ശുദ്ധജലം, പൂക്കൾ, കൊടിവിളക്ക് എന്നിവ പിറ്റേന്നേക്കായി ഒരുക്കി വയ്ക്കുക. ദീപപ്രഭമൂലമുള്ള നിഴൽ കൃഷ്ണ വിഗ്രഹത്തിൽ പതിക്കാത്ത രീതിയിലാവണം വിളക്കിന്റെ സ്ഥാനം
ഈ വർഷത്തെ വിഷുക്കണി സമയം : 1200 –ാം മാണ്ടത്തെ മേഷ രവിസംക്രമം മീനം 30 (2025 ഏപ്രിൽ 13) ഞായറാഴ്ച രാത്രി 03 മണി 21 മിനിറ്റിനാണ്. ചോതി നക്ഷത്രം ഒന്നാം പാദത്തിലാണ്സംക്രമം നടക്കുന്നത് അസ്തമയത്തിനു ശേഷം ആയതിനാൽ മേടം 01 വരുന്നത് തിങ്കളാഴ്‌ചയാണ്. മേടമാസത്തിലെ ആദ്യ സൂര്യോദയം വരുന്നതും അന്നുതന്നെ. ഐശ്വര്യദായകം എന്ന് നമ്മൾ കരുതിആചരിച്ചുപോരുന്ന വിഷുക്കണി ദർശനം നടത്തേണ്ടതും ഏപ്രിൽ 14 ന് കാലത്താണ്. സൂര്യോദയത്തിന് മുൻപ് പുലർച്ചെ 03:45 നും 4:35 നും ഇടയിൽ കണി കാണുന്നത് ആണ് ഉത്തമം.
വിവിധ സ്ഥലങ്ങളിലെ വിഷുക്കണി ദർശന സമയങ്ങൾ :
ന്യൂഡൽഹി: 04.12 am to 07.40 am
മുംബൈ: 04.24 am to 07.40 am
കൊൽക്കത്ത: 04.27 am to 07.45 am
ചെന്നൈ: 04.20 am to 07.50 am
ഹൈദരാബാദ്: 04.25 am to 07.55 am
മധ്യപ്രദേശ്: 04.25 am to 07.55 am
അസം: 04.20 am to 07.54 am
കന്യാകുമാരി: 04.12 am to 07.44 am
കാശ്മീർ: 04.22 am to 07.32 am
യുഎഇ: 04.12 am to 07.34 am
ന്യൂയോർക്ക്: 03.19 am to 05.41 am
Discussion about this post