ഭോപ്പാൽ; മുർഷിദാബാദ് അക്രമവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനുങ്കോ. ആവശ്യമെങ്കിൽ താൻ ബംഗാളിലേക്ക് പോകുമെന്നും പ്രിയങ്ക് കനുങ്കോ അറിയിച്ചു.
കൊലപാതക സംഭവങ്ങൾ ഉൾപ്പെടെ നടക്കുമ്പോൾ ബംഗാൾ പോലീസ് നിശബ്ദരായി വെറും കാഴ്ചക്കാരായി നോക്കി നിൽക്കുകയായിരുന്നുവെന്നാണ് ഞങ്ങൾക്ക് കിട്ടിയ റിപ്പോർട്ട്. സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിയങ്ക് കനുങ്കോ വ്യക്തമാക്കി.
നിരവധി കുടുംബങ്ങളെ അവിടെ നിന്ന് മാറ്റിപ്പാർപ്പിക്കുന്നതായും ഞങ്ങൾക്ക് പരാതികൾ ലഭിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യവും അന്വേഷിക്കും. പോലീസ് അക്രമത്തിന് പ്രേരിപ്പിക്കുന്നുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഈ വിഷയം ഹൈക്കോടതി ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
മുർഷിദാബാദിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം വർദ്ധിക്കാൻ സാധ്യതയുള്ള പ്രദേശത്ത് രണ്ട് കമ്പനി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. സ്ഥിതിഗതികൾ വഷളായപ്പോൾ തന്നെ , ഭരണകൂടത്തിന്റെ അഭ്യർത്ഥനപ്രകാരം ബിഎസ്എഫിനെ വിന്യസിച്ചിരുന്നു. കേന്ദ്രസേനയെ വിന്യസിച്ചതോടെയാണ് മൂർഷിദാബാദിലെ സ്ഥിതി നിയന്ത്രിക്കാൻ സാധിച്ചതെന്നാണ് റിപ്പോർട്ട്.
Discussion about this post