കൊൽക്കത്ത; പശ്ചിമബംഗാളിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധം ഹിന്ദുക്കളെ ആക്രമിക്കാനുള്ള മറയാക്കി മാറ്റുന്നുവെന്ന് വ്യാപക വിമർശനം. വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട അക്രമം മുർഷിദാബാദിൽ വലിയ കലാപത്തിന് വഴിവച്ചിരിക്കുകയാണ്. ജീവനും കൊണ്ടോടുന്ന ഹിന്ദുക്കൾ ഝാർഖണ്ഡിലേക്ക് പലായനം ചെയ്യുകയാണെന്നാണ് വിവരം. മാർഡയിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് നിരവധി കുടുംബങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണെന്നും ഒട്ടേറെ കുടുംബങ്ങളിലെ അംഗങ്ങൾ പരസ്പരം വേർപ്പെട്ടു പോയതായും റിപ്പോർട്ടുകളുണ്ട്.
പ്രതിഷേധം വലിയ രീതിയിൽ അക്രമാസക്തമായിട്ടും സംസ്ഥാന സർക്കാർ കയ്യുംകെട്ടി നോക്കിനിൽക്കുകയാണെന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. മമത സർക്കാരിന്റേത് അക്രമകാരികളെ പിന്തുണയ്ക്കുന്ന നയമാണെന്നും ആരോപണം ഉയരുന്നുണ്ട്. കലാപം അടിച്ചമർത്താനായി സർക്കാർ എന്തെങ്കിലും ചെയ്യണമെന്നും ഹിന്ദുക്കൾക്കെതിരായ അക്രമമായി മാറിയതിനെ തടയിടണമെന്നും ആവശ്യം ഉയർന്നുകഴിഞ്ഞു. മുർഷിദാബാദിലുണ്ടായ സംഘർഷത്തിന് പിന്നിൽ ബംഗ്ലാദേശി ഭീകരരുടെ സാന്നിദ്ധ്യമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രതിഷേധത്തിനിടെ ബംഗ്ലാദേശികൾ നുഴഞ്ഞുകയറി സംഘർഷമുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം മന്ത്രാലയം നടപടികളെടുക്കും.
അതേസമയം ഝാർഖണ്ഡിലെ പാകൂർ ജില്ലയിലേക്കാണ് പ്രധാനമായും പലായനം ഉണ്ടാവുന്നത്. അക്രമം രൂക്ഷമായ മേഖലകളിൽ അർധസൈനിക സേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ശനിയാഴ്ച ഉത്തരവിട്ടു. സംഘർഷം വ്യാപിക്കാതെയിരിക്കാൻ മാൾഡ ഉൾപ്പെടെ സ്ഥലങ്ങളിലേക്ക് ഇന്റർനെറ്റ് നിരോധനം നീട്ടി. തിങ്കളാഴ്ച വരെ 200ലധികം പേരെ കസ്റ്റഡിയിലെടുക്കുകയും 11 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സാഹചര്യങ്ങൾ പൂർണമായും നിയന്ത്രണത്തിലാണെന്ന് പോലീസ് അറിയിച്ചു
Discussion about this post