സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ട്യൂഷൻ സെന്ററുകൾ പ്രവർത്തനം ആരംഭിക്കാൻ ഇരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളെ ലക്ഷ്യം വയ്ക്കുന്ന ലഹരിമാഫിയയ്‌ക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് പോലീസും എക്‌സൈസും.
9,10,പ്ലസ്ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് അടുത്ത ദിവസങ്ങളിലാണ് ടൂഷ്യൻ ആരംഭിക്കുന്നത്. മുതിർന്ന കുട്ടികളായതിനാൽ ഇവരെ ലക്ഷ്യമിട്ട് ലഹരിസംഘങ്ങൾ സജീവമാകാനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രത. പട്രോളിംഗും നിരീക്ഷണവും ശക്തമാക്കാനാണ് പോലീസിന്റെയും എക്‌സൈസിന്റെയും തീരുമാനം.
സ്‌കൂൾ പരിസരങ്ങളിലെന്നപോലെ ജില്ലയിലെ മുഴുവൻ സമാന്തര വിദ്യാലയങ്ങളുടെ പരിസരത്തും മഫ്ടിയിൽ പ്രത്യേകം നിരീക്ഷണവും സംയുക്തപരശോധനയും നടത്താനാണ് പോലീസിന്റെ തീരുമാനം
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ രണ്ടാംഘട്ടം ആരംഭിക്കും. ആവശ്യപ്പെടുന്ന സമാന്തര വിദ്യാലയങ്ങളിൽ വിമുക്തിയുടെ ക്ലാസും സൗജന്യമായി നൽകാനാണ് എക്സൈസ് തീരുമാനം
റിസൾട്ടിന് പ്രസിദ്ധീകരിക്കുന്നതോടെ, ഒന്ന് മുതൽ എട്ടുവരെയും പ്ലസ് വൺ ക്ലാസിലേക്കും അടുത്തമാസം ആദ്യം ട്യൂഷൻ ആരംഭിക്കും. ഇതോടെ നിരീക്ഷണം കൂടുതൽ ശക്തമാക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്
Discussion about this post