ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ചേരിതിരിഞ്ഞാക്രമണം കടുക്കുന്നു. പ്രമുഖ ഹിന്ദുസമുദായനേതാവിനെ കടത്തിക്കൊണ്ടുപോയി ക്രൂരമർദ്ദനത്തിനിരയാക്കി കൊന്നതായി വിവരം. 58-കാരനായ ഭാബേഷ് ചന്ദ്ര റോയിയാണ് മരണപ്പെട്ടത്. വടക്കൻ ബംഗ്ലാദേശിലെ ദിനാജ്പുർ ജില്ലയിലാണ് സംഭവം.ബംഗ്ലാദേശ് പൂജ ഉദ്ജപൻ പരിഷദിന്റെ ബീരാൽ ഘടകം വൈസ് പ്രസിഡന്റായിരുന്നു ഭാബേഷ്. പ്രദേശത്തെ പ്രധാന സാമുദായികനേതാവായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് നാലരയോടെ ഒരു ഫോൺകോൾ വന്നതായും ഭാബേഷ് വീട്ടിലുണ്ടെന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയായിരുന്നു ആ ഫോൺവിളിയെന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. അരമണിക്കൂറിന് ശേഷം രണ്ട് ബൈക്കുകളിലായെത്തിയ നാലുപേർ ബലം പ്രയോഗിച്ച് ഭാബേഷിനെ കൂട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടിൽ പറയുന്നു. ബോധരഹിതനായി കണ്ടെത്തിയ ഭാബേഷിനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുൻപ് മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
Discussion about this post