തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് വീണ്ടും ശുപാർശ.ഡിജിപി ഷെയ്ക് ദർവേശ് സാഹിബാണ് സർക്കാരിന് ശുപാർശ നൽകിയത്.എഡിജിപി റാങ്കിലെത്തിയത് മുതൽ എം.ആർ.അജിത് കുമാറിൻറെ പേര് കേന്ദ്രത്തിലെത്തുന്നുണ്ട്. അഞ്ചു തവണ നൽകിയ ശുപാർശകൾ ഇൻറലിജൻസ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തള്ളിയിരുന്നു. അജിത് കുമാറിന്റെ ജൂനിയർ ഉദ്യോഗസ്ഥർക്കുവരെ മെഡൽ ലഭിച്ചിരുന്നു.
സംസ്ഥാനത്തിന്റെ അടുത്ത ഡിജിപിയാകാനുള്ളവരുടെ പട്ടികയിൽ അജിത് കുമാറും ഉൾപ്പെട്ടിരിക്കെയാണ് ശുപാർശ. ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആറുപേരുടെ പട്ടികയിൽ എം.ആർ. അജിത്കുമാറിന്റെ പേരും ആറാമതായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അജിത് കുമാറിനെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. തൃശ്ശൂർപൂരം കലക്കൽ, പി.വി. അൻവറിന്റെ ആരോപണങ്ങൾ തുടങ്ങി നിരവധി വിമർശനങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനാണ് അജിത്കുമാർ
Discussion about this post