പഹൽഗാം ഭീകരാക്രമണത്തിൽ തീവ്രവാദികൾ ഇരകളുടെ മതം ചോദിച്ചു മാറ്റി നിർത്തി പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ് എന്നായിരുന്നു പലയിടത്തുനിന്നും ഉയർന്നു വന്ന അഭിപ്രായം. എന്നാൽ എപ്പോഴാണ് അങ്ങനെ അല്ലാത്തത് എന്ന് ചോദിച്ചുകൊണ്ട് പ്രേം ശൈലേഷ് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 100 വർഷങ്ങൾക്കു മുൻപ് നടന്ന മാപ്പിള ലഹളയിൽ മതം നോക്കി അല്ലേ മനുഷ്യരെ കൊന്നു തള്ളിയത്? 22 വർഷങ്ങൾക്കു മുൻപ് ജമ്മുകശ്മീരിലെ തന്നെ നദീമാർഗിൽ 24 ഹിന്ദുക്കളെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെടിവെച്ചു കൊന്നതും മതം നോക്കി ഉറപ്പിച്ചുകൊണ്ട് തന്നെയായിരുന്നു. തീവ്രവാദത്തിന് മതമുണ്ട്. അത് ഉറപ്പിച്ചു പറയുന്നതാണ് ഇന്നലെ നടന്ന സംഭവവും എന്ന് വ്യക്തമാക്കുകയാണ് പ്രേം ശൈലേഷ്.
പ്രേം ശൈലേഷ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ്,
കലാപം ആരംഭിക്കുന്നതിന് മുന്നെയായി ഒരു കറുത്ത നിറമുള്ള പെയിൻ്റ് എല്ലാ ഹിന്ദു ഭവനങ്ങളിലും പുരട്ടിയിരുന്നു…ആസൂത്രണം ചെയ്തത് പോലെ കലാപം ആരംഭിച്ചപ്പോൾ ഹിന്ദു വീടുകൾ കണ്ടെത്തി നശിപ്പിക്കുന്നതിന് അത് എളുപ്പം ഉപകാരപ്രദമായി…..
ഐഡിക്കാർഡുകൾ പോരാതെ വന്നപ്പോഴാണ് കൂടുതൽ തെളിവുകൾക്കായി അടിവസ്ത്രം വരെ അഴിപ്പിച്ച് നോക്കി കാഫിറുകളെ കാലപുരിക്ക് അയക്കാൻ അവരും തീരുമാനിച്ചത്…മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നു എന്ന് പറയുമ്പോഴും,നടുക്കമാണ് എന്ന് പലരും വിലപ്പിക്കുമ്പോഴും ഒരു ചോദ്യം ഇല്ലേ??
“എപ്പോഴാണ് അങ്ങനെ അല്ലാതെ ഇരുന്നത്”
പതിനൊന്ന് പുരുഷന്മാർ,പതിനൊന്ന് സ്ത്രീകൾ,രണ്ട് കുട്ടികൾ… കശ്മീരിൽ, നദീമാർഗിൽ 24 ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെട്ട ദാരുണമായ സംഭവത്തിന് കൃത്യം 22 വർഷവും ഒരു മാസവും കഴിഞ്ഞപ്പോൾ അത് പോലെ വീണ്ടും മറ്റൊരു ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്….
അന്നും കൊലപ്പെടേണ്ടവരുടെ ലിസ്റ്റ് തയാറാക്കി വെച്ചിരുന്നു,അവർ ഹിന്ദുക്കളാണ് എന്ന് ഉറപ്പാക്കിയിരുന്നു…വീടുകളിൽ നിന്ന് വിളിച്ചിറക്കികൊണ്ട് വന്ന് ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോൾ കൊല്ലാനും കൊല്ലപ്പെടാനുമുള്ള മാനദണ്ഡം മതം മാത്രമായിരുന്നു…. നദീമാർഗ് കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തത് ലഷ്കർ ഈ ത്വയ്ബ ആയിരുന്നുവെങ്കിൽ ഇപ്പോഴും അവർ തന്നെയാണ്…..
നൂറ് വർഷങ്ങൾക്ക് മുമ്പ് നടന്ന മാപ്പിള ലഹളയിൽ സംഭവിച്ചത് മറിച്ച് എന്തെങ്കിലും ആയിരുന്നോ???മതം പറഞ്ഞ്,മതം നോക്കി,മതം തൂക്കി നോക്കി തന്നെയാണ് അന്നും ഹിന്ദുക്കളെ കുരുതി നൽകിയത്….അപ്പോ ഇപ്പോൾ മാത്രം ഞെട്ടൽ രേഖപ്പെടുത്തുന്ന ലിബറൽ ഷോ ഓഫിനെ പുച്ഛിച്ച് തള്ളണം…..
മുർഷിദാബാദിൽ നടന്നത് മറ്റെന്തെങ്കിലും ആയിരുന്നോ??ഹിന്ദു വീടുകൾ തീവ്രവാദികൾക്ക് തിരിച്ചറിയാൻ വേണ്ടി കറുത്ത ചായം പുരട്ടി സഹായിച്ചു എന്ന് പറയുമ്പോൾ എത്രമാത്രം അസൂത്രിതമായിട്ടാണ് അവരത് ചെയ്തിട്ടുണ്ടാവുക….തീവ്രവാദത്തിന് മതമില്ല എന്ന് വിശ്വസിച്ച ഹിന്ദുക്കളെയായിരുന്നു കലാപത്തിൽ ലക്ഷ്യം വെച്ചത്….
വെറും രണ്ടാഴ്ച മുന്നേ നടന്ന മുർഷിദാബാദിൽ നിന്ന് പഹൽഹാമിൽ വരെയുള്ള ദൂരത്തിനിടയിൽ ഹിന്ദുക്കളെ മാത്രമാണ് തങ്ങൾ ലക്ഷ്യം വെയ്ക്കുന്നതെന്ന് അവർ വ്യക്തമായി കാണിച്ച് തന്നു….ഭാഷ,ജാതി,നിറം,തൊഴിൽ, പ്രദേശികത തുടങ്ങിയവ ഒന്നും അവരുടെ മാനദണ്ഡമേ അല്ല….നിങൾ കാഫിർ ആണോ,ഹിന്ദുവാണോ അതാണ് വേണ്ടത്…..
1921ൽ അവർ മാപ്പിളമാരായിരുന്നു, 1947ൽ അവർ ലീഗായിരുന്നു, 1990കളിലേ കശ്മീരിൽ അവർ വിഘടനവാദികൾ ആയിരുന്നു, നദീമാർഗിൽ അവർ ജയിഷേ മുഹമ്മദ് ആയിരുന്നു, . മുർഷിദാബാദിൽ കലാപകാരികൾ ആയിരുന്നു..ഇന്നവർ റെസിസ്റ്റൻസ് ഫ്രണ്ടാണ്….പേരുകൾ മാത്രമേ മാറുന്നുള്ളൂ..ആശയവും ലക്ഷ്യവും മാറുന്നേയില്ല……
ഇനിയും നമ്മളാ കള്ളം ആവർത്തിച്ച് സമൂഹത്തെ,വരും തലമുറയെ തെറ്റിദ്ധരിപ്പിക്കരുത്……ഇനിയും മനസിലാകത്തവർക്ക്,മനസ്സിലായില്ല എന്ന് നടിക്കുന്നവർക്ക് തീവ്രവാദികൾ തന്നെ തെളിയിച്ച് തന്നിട്ടുണ്ട്…..
തീവ്രവാദത്തിന് മതമുണ്ട്..അതാണ് ഇന്നലെ കണ്ടതും….
Discussion about this post