ശ്രീനഗർ : ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികളെ കൂട്ടക്കൊല ചെയ്ത കൊടും ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം. നാല് ഭീകരരുടെ രേഖാചിത്രമാണ് പുറത്ത് വിട്ടത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പോലീസിനെ അറിയിക്കണമെന്നാണ് നിർദേശം.
രണ്ട് പ്രദേശവാസികൾ അടക്കം ആറ് ഭീകരരാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിർത്തതെന്നാണ് വിവരം. ഭീകരാക്രമണത്തിനു പിന്നില്‍ പാക് ചാരസംഘടനയുടെ ബന്ധം ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഏജന്‍സികള്‍. ദ് റസിസ്റ്റൻസ് ഫ്രണ്ട്’ (ടിആർഎഫ്) എന്ന സംഘടനയുടെ മറവിൽ പാക് ഭീകരസംഘടനയായ ലഷ്കറെ തയിബയും ഐഎസ്‌ഐയും ചേർന്നാണ് ആക്രമണം നടത്തിയതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഐഎസ്ഐ പിന്തുണച്ചു, ലഷ്കര്‍ ആസൂത്രണം ചെയ്തു, ടിആര്‍എഫ് നടപ്പാക്കിയെന്നാണ് രഹസ്യാന്വേഷണം ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ലഷ്കർ ഡപ്യൂട്ടി കമാൻഡറായ ‘ആക്രമണം ആസൂത്രണം ചെയ്തത് ലഷ്‌കർ ഇ തൊയ്ബയുടെ ഉന്നത കമാൻഡറായ സൈഫുള്ള കസൂരി എന്ന ഖാലിദും ഇയാളുടെ സഹായികളായ പാക് അധീന കശ്മീരിലെ രണ്ട് ഭീകരരും എന്നാണ് വിവരം.
ഭീകരര്‍ ഒന്നിലധികം ബൈക്കുകള്‍ ഉപയോഗിച്ചതായാണ് വിവരം. നമ്പര്‍ പ്ലേറ്റില്ലാതെ ഒരു ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. രണ്ടു സംഘമായി തിരിഞ്ഞ് എകെ47 ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്.
Discussion about this post