കൊട്ടാരക്കര: ഡിവൈഎഫ് ഐ നേതാവിന്റെ പക്കൽ നിന്ന് ഡാൻസാഫും കൊട്ടാരക്കര പോലീസും ചേർന്ന് പിടികൂടിയത് മാരക രാസലഹരിയായ എംഡിഎംഎ. ഡിവൈഎഫ്‌ഐ കരവാളൂർ വെസ്റ്റ് മേഖല കമ്മറ്റി അംഗം പുനലൂർ വെഞ്ചേസ് ബിസു മൻസിലിൻ മുഹ്‌സിനാണ് (20) വലയിലായത്. രണ്ട് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
.തലച്ചിറ ജങ്ഷനു സമീപം ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. കാറിലെത്തിയ മൂന്നുപേർ ബൈക്കിൽ സ്ഥലത്തുണ്ടായിരുന്ന മുഹ്‌സിന് ലഹരി കൈമാറവേ സ്ഥലത്തെത്തിയ ഡാൻസാഫ് സംഘം മുഹ്‌സിനെ പിടികൂടി. പോലീസിനെ കണ്ടു കാറിൽ കടന്ന സംഘത്തെ പിന്തുടരവേ ഇവർ കൈവശമുണ്ടായിരുന്ന എംഡിഎംഎ റോഡിലേക്കു വലിച്ചെറിഞ്ഞു രക്ഷപ്പെട്ടു. ഇവർക്കായുള്ള പരിശോധന തുടരുകയാണ്.
ആലഞ്ചേരിക്കു സമീപം ഇവരുടെ കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ഈ കാറും മുഹ്‌സിന്റെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിന്റെ മൂന്നു മൊബൈലുകളും പോലീസിനു ലഭിച്ചു. മുഹ്‌സിനെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴടക്കിയത്. പോലീസ് വാഹനത്തിൽനിന്നു രക്ഷപ്പെട്ടോടിയ ഇയാളെ പോലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. താൻ ഡിവൈഎഫ്‌ഐ നേതാവാണെന്ന് ആക്രോശിച്ച് ഇയാൾ പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
Discussion about this post