വേനൽച്ചൂടിൽ മത്സ്യക്ഷാമം രൂക്ഷമാകുന്നു. മത്സ്യബന്ധനത്തിനിറങ്ങുന്ന യന്ത്രവത്കൃത ബോട്ടുകൾ പോലും മത്സ്യം ഇല്ലാതെയാണ് തിരിച്ചുവരുന്നത്. സാധാരണ പുല്ലൻ ചെമ്മീൻ, കരിക്കാടി, കിളിമീൻ, നങ്ക് എന്നിവയാണ് ധാരാളം ലഭിക്കാറുള്ളത്. മഴയുടെ കുറവ് ചെമ്മീന്റെ വരവ് ഇല്ലാതാക്കി. തീരക്കടൽ മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങൾക്ക് മുൻകാലങ്ങളിൽ സുലഭമായി മത്സ്യം ലഭിച്ചിരുന്നു. ചാകരയിൽ പൂവാലൻ ചെമ്മീൻ, അയല, മത്തി, കൊഴുവ, നെത്തോലി, താട പാര തുടങ്ങിയ മത്സ്യങ്ങളാണ് ലഭിച്ചിരുന്നത്.ഇപ്പോൾ ഇവയൊന്നും കാണാനേയില്ല.
നാല് ദിവസത്തേക്കുള്ള ഇന്ധനം, ആഹാരം, ഐസ് അടക്കമുള്ള സാധനങ്ങളുമായാണ് ബോട്ടുകൾ മത്സ്യബന്ധനത്തിന് പോകുന്നത്. ഈ ചെലവിന് ആനുപാതികമായി മീൻ ലഭിച്ചില്ലെങ്കിൽ സാമ്പത്തിക ബാദ്ധ്യത താങ്ങാനാകില്ല
Discussion about this post