കഞ്ചാവ് കൈവശം കൈവശം വച്ച കേസിൽ അറസ്റ്റിലായ റാപ്പർ വേടന്റെ മാലയിലേത് പുലിപ്പല്ലെന്ന് സ്ഥിരീകരണം. ഇത് തായ്‌ലൻഡിൽ നിന്ന് കൊണ്ട് വന്നതാണെന്നാണ് വേടൻ പോലീസിന് നൽകിയ മൊഴി. വേടൻ ധരിച്ചിരിക്കുന്നത് പുലിയുടെ പല്ലെന്നാണെന്ന് സ്ഥിരീകരിച്ചതോടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനം വകുപ്പ് കേസെടുക്കാൻ ഒരുങ്ങുകയാണ്.
ഫ്ളാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ് വേടൻ ധരിച്ചിരുന്ന മാലയിൽനിന്ന് പുലി പല്ല് കിട്ടിയത്. ഫ്ലാറ്റിൽ നിന്ന് മൊബൈൽ ഫോണുകളും ഒമ്പതര ലക്ഷം രൂപയും കഞ്ചാവ് തെറുത്ത് വലിക്കാനുള്ള പേപ്പറും പിടിച്ചെടുത്തിട്ടുണ്ട്. പണം പ്രോഗ്രാമിൽ നിന്ന് കിട്ടിയ വരുമാനമാണെന്നാണ് വേടനും സംഘവും പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
ലഹരിക്കെതിരെ പ്രചാരണം നടത്തിയ വ്യക്തിയാണ് വേടൻ. വിവിധ പരിപാടികൾക്കിടെ ലഹരിക്കെതിരെ വേടൻ നൽകിയ ഉപദേശങ്ങൾ സോഷ്യൽമീഡിയയിൽ യുവതലമുറ ഏറ്റെടുത്തിരുന്നു.ആരും സിത്തറ്റിക് ഡ്രഗ്‌സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും വേടൻ പറഞ്ഞിരുന്നു. നിരവധി മാതാപിതാക്കൾ തന്റെ അടുത്ത് വന്ന് മക്കളേ പറഞ്ഞ് മനസിലാക്കണമെന്ന് പറഞ്ഞ് കരയുന്നുവെന്നും വേടൻ പറയുന്നുണ്ട്. നിങ്ങളുടെ ചേട്ടന്റെ സ്ഥാനത്ത് നിന്നാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും വേടൻ പറഞ്ഞിരുന്നു.
ഡാ മക്കളെ..സിത്തറ്റിക് ഡ്രഗ്‌സ് അടിക്കുന്ന പത്ത് പേരിൽ രണ്ട് പേര് മരിച്ചു പോകും. അത് ചെകുത്താനാണ്. ഒഴിവാക്കണം. ദയവ് ചെയ്ത് പ്ലീസ്. നമ്മുടെ അമ്മയും അപ്പനും കിടന്ന് കരയുവാണ്. എത്ര അമ്മയും അപ്പനും ആണ് എന്റേ അടുത്ത് വന്ന് മക്കളേ ഇതൊക്കെ ഒന്ന് പറഞ്ഞ് മനസിലാക്കെന്ന് പറഞ്ഞ് കരയുന്നത്. സിത്തറ്റിക് ഡ്രഗ്‌സ് അടിക്കുന്ന പത്ത് പേരിൽ രണ്ട് പേര് ചത്ത് പോകും. എനിക്ക് ഇതിപ്പോൾ പറയേണ്ട ആവശ്യമില്ല. എന്നാലും ഞാൻ നിങ്ങളുടെ ചേട്ടനാണല്ലോ. അനിയന്മാരോടും അനുജത്തിമാരോടും പറയേണ്ട കടമ എനിക്കുണ്ടല്ലോ എന്നായിരുന്നു വാക്കുകൾ
Discussion about this post