ന്യൂഡൽഹി; പാക് അധിനിവേശ കശ്മീരിൽ ആയിരത്തിലധികം മദ്രകൾ അടച്ചുപൂട്ടിയതായും ജനങ്ങളെ സ്‌കൂളുകളിലെ ക്യാമ്പുകളിലേക്ക് മാറ്റിയതായും വിവരം. മേഖലയിലെ ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പാകിസ്താൻ സൈന്യം പരിശീലനം നൽകുന്നതായും റിപ്പോർട്ടുകളുണ്ട്.
അതിനിടെ കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈൻ പരീക്ഷണത്തിന് പാകിസ്താൻ തയ്യാറെടുക്കുന്നതായും കേന്ദ്ര സർക്കാരിന് വിവരം ലഭിച്ചു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഏത് വിധേനെയും ആക്രമണത്തിനുള്ള സാധ്യത കണക്കുകൂട്ടിയാണ് പാകിസ്ഥാൻ മുന്നൊരുക്കങ്ങൾ നടത്തുന്നത്. അതിർത്തിയിലേക്ക് സൈനിക ഉപകരണങ്ങളെത്തിച്ച്, സേനാ വിന്യാസം കൂട്ടിയ ശേഷമാണ് പാക് അധീന കശ്മീരിൽ ജനത്തിന് പരിശീലനം നൽകുന്നത്.
ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാൽ ജാഗ്രതയോടെ പെരുമാറേണ്ടത് എങ്ങനെയെന്നാണ് വിശദീകരിക്കുന്നത്. പ്രാഥമിക ചികിത്സ നൽകേണ്ടത് എങ്ങനെയെന്നും വിശദീകരിക്കുന്നുണ്ട്. ഒപ്പം ഗ്രാമീണരോട് രണ്ട് മാസത്തെ ഭക്ഷണം കരുതിവെക്കാനും പാക് സേന നിർദ്ദേശം നൽകിയിട്ടുണ്ട്
Discussion about this post