ന്യൂഡൽഹി : പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തിയ ആക്രമണം അതിർത്തി കടക്കാതെയെന്ന് റിപ്പോർട്ട്. പാകിസ്താന്റെ വ്യോമമേഖലയിൽ ഇന്ത്യൻ വ്യോമസേന കടന്നിട്ടില്ലെന്ന് പാകിസ്താൻ വ്യക്തമാക്കി. ഉചിതമായ രീതിയിൽ തിരിച്ചടിക്കുമെന്ന് പാകിസ്താൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ വ്യോമമേഖലയിൽ നിന്ന് മിസൈൽ ആക്രമണം നടത്തിയാണ് 9 പാക് ഭീകര കേന്ദ്രങ്ങൾ തകർത്തതെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പാകിസ്താനിലെ വിമാനത്താവളങ്ങൾ അടച്ചു. ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കി. അതേസമയം ഇന്ത്യൻ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ രാവിലെ പത്ത് മണിക്ക് പാകിസ്താൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
Discussion about this post