ന്യൂയോർക്ക്: ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ ഇടപെടാനില്ലെന്ന നിലപാടുമായി അമേരിക്ക. അടിസ്ഥാനപരമായി ഇന്ത്യ-പാക് സംഘർഷം തങ്ങളുടെ വിഷയമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു. എന്നാൽ പ്രസിഡന്റ് ഡോണൾഡ് ട്രംപും താനും ഇരു രാജ്യങ്ങളോടും സംഘർഷം കുറയ്ക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷ തീവ്രത കുറയ്ക്കാൻ ഇരു രാജ്യങ്ങളെയും പ്രേരിപ്പിക്കുക എന്നതു മാത്രമാണ് അമേരിക്കയ്ക്ക് ചെയ്യാൻ ശ്രമിക്കാനാകുന്ന കാര്യം.എന്നാൽ അടിസ്ഥാനപരമായി നമുക്ക് പങ്കാളിത്തമില്ലാത്ത, അമേരിക്കയുടെ നിയന്ത്രണശേഷിയുമായി ബന്ധമില്ലാത്ത ഒരു യുദ്ധത്തിൽ നമ്മൾ ഇടപെടാൻ പോകുന്നില്ല. ഇന്ത്യക്കാരോട് ആയുധം താഴെ വയ്ക്കാൻ അമേരിക്കക്ക് പറയാൻ കഴിയില്ല. പാകിസ്താനികളോടും ആയുധം താഴെ വയ്ക്കാൻ പറയാൻ കഴിയില്ല. അതിനാൽ, നയതന്ത്ര മാർഗങ്ങളിലൂടെ ഈ വിഷയം പിന്തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ-പാക് സംഘർഷം പ്രാദേശിക യുദ്ധമോ ആണവ സംഘർഷമോ ആയി മാറില്ലെന്നാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും പ്രതീക്ഷിക്കുന്നതെന്നും ജെഡി വാൻസ് കൂട്ടിച്ചേർത്തു. അങ്ങനെ സംഭവിക്കുമെന്ന് നിലവിൽ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post