ന്യൂഡൽഹി; ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ 24 വിമാനത്താവളങ്ങൾ അടച്ചിടാൻ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. മെയ് 10 വരെ വിമാനത്താവളങ്ങൾ അടച്ചിടുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഘർഷ സാദ്ധ്യത കൂടിവരുന്ന സാഹചര്യത്തിൽ 24 വിമാനത്താവളങ്ങൾ മെയ് 14 വരെ അടച്ചിടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
ജമ്മു, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവടങ്ങളിൽ പാകിസ്താൻ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മെയ് 14 വരെ വിമാനത്താവളങ്ങൾ സിവിൽ വിമാന പ്രവർത്തനങ്ങൾക്കായി അടച്ചിട്ടതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു .
ആക്രമണം നടക്കുന്ന സമയത്ത് സിവിലിയന്‍ വിമാനങ്ങള്‍ക്ക് പാകിസ്താന്‍ വ്യോമപാത തുറന്നുകൊടുത്തു. ഈ സമയത്ത് ദമ്മാമില്‍ നിന്ന് ലാഹോറിലേക്ക് വിമാനമെത്തി. ഇന്ത്യയുടെ തിരിച്ചടിയില്‍ സിവിലിയന്‍ വിമാനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകാനുള്ള ഗൂഢാലോചനയാണ് പാകിസ്താന്‍ നടത്തിയത്. പാകിസ്താന്റെ നീക്കം തിരിച്ചറിഞ്ഞ് ഇന്ത്യ കൃത്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
അതിര്‍ത്തിയിലെ സ്ഥിതിഗതികളും വിമാനത്താവളങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍, സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍, ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യയിലെ അടച്ചിട്ട വിമാനത്താവളങ്ങളുടെ പൂർണ്ണ പട്ടിക
ചണ്ഡീഗഢ്
ശ്രീനഗർ
അമൃത്സർ
ലുധിയാന
ഭുണ്ടർ
കിഷൻഗഢ്
പട്യാല
ഷിംല
കാംഗ്ര-ഗഗ്ഗൽ
ബതിന്ദ
ജയ്സാൽമീർ
ജോധ്പൂർ
ബിക്കാനീർ
ഹൽവാര
പത്താൻകോട്ട്
ജമ്മു
ലേ
മുന്ദ്ര
ജാംനഗർ
ഹിരാസ (രാജ്കോട്ട്)
പോർബന്ദർ
കെഷോദ്
കണ്ട്‌ല
ഭുജ്
യാത്രക്കാർക്കുള്ള മുന്നറിയിപ്പുകളിൽ, മുകളിൽ സൂചിപ്പിച്ച ചില വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ശനിയാഴ്ച വരെ നിർത്തിവയ്ക്കുമെന്ന് നിരവധി വിമാനക്കമ്പനികൾ അറിയിച്ചു.
മെച്ചപ്പെട്ട സുരക്ഷാ പരിശോധനകൾക്കായി യാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളങ്ങളിൽ എത്തിചേരണമെന്നും വിമാനക്കമ്പനികൾ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
“ഈ അസാധാരണ സമയത്ത്, എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ പരിശോധനകളും ഔപചാരികതകളും നിറവേറ്റുന്നതിനായി നിങ്ങളുടെ യാത്രയ്ക്ക് കുറച്ച് അധിക സമയം അനുവദിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ധാരണയെയും സഹകരണത്തെയും ഞങ്ങൾ അഭിനന്ദിക്കുന്നു,” ഇൻഡിഗോ എക്സിൽ പോസ്റ്റു ചെയ്തു. . സ്‌പൈസ് ജെറ്റും ആകാശ എയറും യാത്രക്കാർ യാത്രയ്ക്ക് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളങ്ങളിൽ എത്തണമെന്ന് യാത്രക്കാരോട് അഭ്യർത്ഥിക്കുന്നുണ്ട്.
ബുധനാഴ്ച ഇൻഡിഗോ എയർലൈൻസ് 165 വിമാനങ്ങൾ റദ്ദാക്കി. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഏകദേശം ഇത്രതന്നെ വിമാനങ്ങൾ റദ്ദാക്കിയതായാണ് വിവരം. വിമാനത്താവളം പെട്ടെന്ന് അടച്ചതിനാൽ ലാഹോറിന് സമീപമുള്ള അമൃത്സറിൽ നിന്ന് എയർ ഇന്ത്യ രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ന്യൂഡൽഹിയിലേക്ക് തിരിച്ചുവിട്ടു.












Discussion about this post