ന്യൂഡൽഹി; ഇന്ധന വിതരണത്തിൽ തടസ്സങ്ങളുണ്ടാകില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ജനങ്ങൾ പരിഭ്രാന്തിയോടെ ഇന്ധനം വാങ്ങിക്കൂട്ടേണ്ടതില്ല. രാജ്യത്തുടനീളം ഇന്ത്യന്‍ ഓയിലിന് ഇന്ധനം സ്‌റ്റോക്കുണ്ട്. വിതരണ ലൈനുകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ത്യന്‍ ഓയില്‍ അറിയിച്ചു.
ഇന്ത്യാ പാക് സംഘർഷത്തിൻറെ സാഹചര്യത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ ധാരാളം തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകുന്നു. ഈ സാഹചര്യത്തിലാണ് എക്സിൽ ഇതു സംബന്ധിച്ച വിശദീകരണവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കുറിപ്പിട്ടത്.
”ഇൻഡ്യൻ ഓയിലിന് രാജ്യത്തുടനീളം ധാരാളം ഇന്ധന സ്റ്റോക്കുകളുണ്ട്, ഞങ്ങളുടെ വിതരണ ലൈനുകൾ സുഗമമായി പ്രവർത്തിക്കുന്നു. പരിഭ്രാന്തിയോടെ വാങ്ങേണ്ട ആവശ്യമില്ല. ഇന്ധനവും LPG-യും ഞങ്ങളുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും എളുപ്പത്തിൽ ലഭ്യമാണ്. ശാന്തത പാലിച്ചും അനാവശ്യമായ തിരക്ക് ഒഴിവാക്കിയും നിങ്ങളെ നല്ല രീതിയിൽ സേവിക്കാൻ ഞങ്ങളെ സഹായിക്കുക. ഇത് ഞങ്ങളുടെ വിതരണ ലൈനുകൾ തടസ്സമില്ലാതെ പ്രവർത്തിക്കാനും എല്ലാവർക്കും തടസ്സമില്ലാതെ ഇന്ധന ലഭ്യത ഉറപ്പാക്കാനും ഞങ്ങളെ സഹായിക്കും.” ഐഒസി പോസ്റ്റ് ചെയ്തു.
Discussion about this post