ഇന്ത്യൻ വനിതാ പൈലറ്റ് പാകിസ്താന്റെ പിടിയിലായെന്ന വ്യാജ പ്രചരണം തള്ളി പ്രസ് ഇൻഫർമേഷൻ ബ്യൂറോ. ഇന്ത്യൻ വ്യോമസേന പൈലറ്റായ ശിവാനി സിങ് പാകിസ്താന്റെ പിടിയിലായെന്നാണ് ചില പാക് അനുകൂല അക്കൗണ്ടുകൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചിരുന്നത്. യുദ്ധ വിമാനത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ശിവാനി സിംഗിനെ പാകിസ്താൻ പിടികൂടിയത് എന്ന അവകാശവാദത്തോടെ ഒരു വീഡിയോയും പാക് എക്സ് ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നുണ്ട്
എന്നാൽ, ഇത് വ്യാജമാണെന്നും ഇത്തരം പ്രചരണങ്ങൾ തള്ളിക്കളയണമെന്നും പിഐബി ഫാക്ട്ചെക്ക് വിഭാഗം അറിയിച്ചു.ഇന്ത്യയ്ക്കെതിരേ പാകിസ്താൻ അനുകൂല അക്കൗണ്ടുകൾ നടത്തിയ ഒട്ടേറെ വ്യാജപ്രചരണങ്ങളാണ് പിഐബി തെളിവുകൾ സഹിതം പൊളിച്ചടുക്കിയത്. ഇന്ത്യൻ സൈനികർ കരഞ്ഞുകൊണ്ട് സൈനികപോസ്റ്റുകൾ ഉപേക്ഷിച്ചുപോകുന്നുവെന്ന് പറഞ്ഞ് ചില വീഡിയോ പാക് അനുകൂല അക്കൗണ്ടുകൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ, എന്ന് ഇത് ഏപ്രിൽ 27-ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണെന്നും ഇന്ത്യൻസൈന്യവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും പിഐബി ഫാക്ട്ചെക്ക് വിഭാഗം ‘എക്സി’ലൂടെ അറിയിച്ചു.
Discussion about this post