കോഴിക്കോട്; യുദ്ധത്തിലൂടെയല്ല നയതന്ത്ര നീക്കങ്ങളിലൂടെയാണ് ഇന്ത്യാ-പാക് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്ന്
റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ആർ.എം.പി.ഐ)യുടെ വാർത്താക്കുറിപ്പ്. പാർട്ടി ജനറൽ സെക്രട്ടറി മംഗത്റാം പസ്‌ലയുടെ വാർത്താക്കുറിപ്പിനെ പിന്തുണച്ച് ആർഎംപിഐ നേതാവ് കെ.കെ രമയാണ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ നടത്തുന്ന ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് ഇന്ത്യയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നാലും മൂന്നും ഏഴുപേരുള്ള കെ. കെ രമയുടെ പാർട്ടിയുടെ ജല്പനം. കെ.കെ രമ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിനെതിരെ വലിയ രീൂതിയിലുള്ള വിമർശനമാണ് ഉയരുന്നത്. ടി. പിയുടെയും കെ.കെ രമയുടെ പാർട്ടിയോട് നേരത്തെ തന്നെ ഈ സന്ധി സംഭാഷണം ആകാമായിരുന്നില്ലേ എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്നുയരുന്ന ചോദ്യം.
ഭീകര പ്രവർത്തനമുൾപ്പെടെ ഇന്ത്യക്കും പാക്കിസ്താനുമിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സൈനിക ഏറ്റുമുട്ടലുകളെ ആശ്രയിക്കുന്നത് വിഡ്ഡിത്തമാണെന്നാണ് കെ.കെ രമയുടെ പാർട്ടിയുടെ നിലപാട്. ഇക്കാര്യത്തിൽ നയതന്ത്ര പരിഹാരമാണ് സ്വീകരിക്കേണ്ടത്. അയൽ രാജ്യങ്ങൾ തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ നിർബന്ധമായും ഒഴിവാക്കപ്പെടണം.
കാരണം യുദ്ധം ഒരു പ്രശ്നവും പരിഹരിക്കുന്നില്ല. അത് പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
യുദ്ധമല്ല സമാധാനമാണാവശ്യം എന്ന മുദ്രാവാക്യമുയർത്തി ആർ.എം.പി.ഐ പ്രവർത്തകർ രാജ്യത്തിനകത്തും പുറത്തും വിപുലമായ പ്രചാരണ പ്രവർത്തനം സംഘടിപ്പിക്കണമെന്നും മംഗത്റാം പസ്‌ല വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെടുന്നുണ്ട്.
Discussion about this post