വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്താനെതിരെ കടുത്ത ഭാഷയിലാണ് ഇന്ത്യയിലുള്ളവർ പ്രതികരിക്കുന്നത്. നായയുടെ വാല് പന്തീരാണ്ട് കാലം കുഴലിലിട്ടാലും നിവരില്ല എന്ന പഴഞ്ചൊല്ലാണ് പാകിസ്താന്റെ ഈ പ്രവൃത്തിയെക്കുറിച്ച് ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വൈകിട്ട് അഞ്ചുമണിക്ക് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് ഏകദേശം നാലു മണിക്കൂറിനു ശേഷമാണ് പാകിസ്താൻ വീണ്ടും പ്രകോപനവുമായി വ്യോമാക്രമണം ആരംഭിച്ചത്.
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും അതിരൂക്ഷമായ ഭാഷയിലാണ് പാകിസ്താനെതിരെ പ്രതികരിച്ചത്. ശ്രീനഗറിൽ നിന്നുള്ള സ്ഫോടന ശബ്ദങ്ങൾ അദ്ദേഹം നേരത്തെ പങ്കുവെച്ചിരുന്നു. ശ്രീനഗറിലും ഗുജറാത്തിലെ കച്ചിലും പഞ്ചാബിന്റെയും രാജസ്ഥാന്റെയും ചില ഭാഗങ്ങളിലും ആണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് വ്യോമാക്രമണം നടത്തിയത്. എന്നാൽ അതിർത്തിയിലും നിയന്ത്രണ രേഖയിലും പാകിസ്താൻ ആക്രമണങ്ങൾ നടത്തുന്നില്ല എന്ന് കരസേന അറിയിച്ചു.
Discussion about this post