അതീവസുരക്ഷയുള്ള ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിൽ നിന്നും സ്വർണം നഷ്ടമായതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നു. മോഷണത്തിന് പിന്നിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടവർ തന്നെയാണെന്നാണ് പോലീസ് നിഗമനം. നിർണായകമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ലോക്കർ പൊളിച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
നിലവറകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണവുമായി മോഷണത്തിന് ബന്ധമില്ലെന്നും ഫോർട്ട് പോലീസ് അറിയിച്ചു. ക്ഷേത്രഭരണസമിതിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണമാണ് മോഷണം പോയത്.ശ്രീകാവിലിലെ വാതിലിൽ പൂശാനായി കരുതിയിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി പത്മനാഭസ്വാമി ക്ഷേത്രത്തിൽ പലതരത്തിലുള്ള പണികൾ പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് ശ്രീകോവിലിൽ പൂശാനായി സൂക്ഷിച്ചിരുന്ന സ്വർണത്തിൽ 13 പവന്റെ കുറവ് കണ്ടെത്തിയത്. പണി ആവശ്യത്തിന് എടുക്കാനായി രാവിലെ സ്ട്രോങ് റൂം തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി മനസിലാക്കിയത്
മെയ് ഏഴാം തീയതി വൈകുന്നേരം പണി അവസാനിപ്പിക്കുമ്പോൾ ബാക്കി വന്ന സ്വർണം തൂക്കിനോക്കി സ്ട്രോങ് റൂമിൽ വയ്ക്കുന്ന സമയത്ത്, ഇപ്പോൾ നഷ്ടപ്പെട്ടതായി പറയുന്ന, നീഡിൽ രൂപത്തിൽ സൂക്ഷിച്ചിരുന്ന സ്വർണം അവിടെയുള്ളതായി സിസിടിവിയിൽ വ്യക്തമായി കാണാം നീഡിൽ രൂപത്തിലായതുകൊണ്ട് തന്നെ സ്വർണം സ്ട്രോങ് റൂമിലെ മറ്റ് വസ്തുക്കൾക്കിടയിൽ കുടുങ്ങിപ്പോകാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, നടന്നത് മോഷണശ്രമമാണ് എന്ന് ഉറപ്പിക്കാനാവില്ല എന്നാണ് പോലീസ് പറയുന്നത്, അതല്ല മോശണമാണെങ്കിൽ അതീവസുരക്ഷാ മേഖലയായ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്ട്രോങ്റൂമിൽനിന്നും ഒരു വസ്തു നഷ്ടപ്പെട്ടതിലൂടെ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.
Discussion about this post