കണ്ണൂർ: കണ്ണൂർ പാനൂരിൽ സ്റ്റീൽബോംബ് കണ്ടെത്തി. പാനൂർ മുളിയാത്തോടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡിന്റെ പരിശോധന പൂർത്തിയായാൽ മാത്രമേ സ്ഥിരീകരിക്കാനാവൂയെന്ന് പോലീസ് പറയുന്നു. ഇതേ സ്ഥലത്തിന് സമീപം ഒരു വർഷം മുൻപ് ബോംബ് സ്‌ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. ബോംബ് നിർമ്മാണത്തിനിടെയാണ് ഒരാൾ മരിക്കുന്നതും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുന്നതും. പോലീസ് നിരക്ഷണത്തിലുള്ള പ്രദേശമാണിത്.
ഒളിപ്പിച്ച നിലയിലുള്ള വസ്തുക്കൾ ശുചീകരണത്തിനിടെയാണ് കണ്ടെത്തിയത്. തെങ്ങിൻചുവട്ടിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post