ഭീകരർക്കെതിരെ ഇന്ത്യൻ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ആദരസൂചകമായി കുഞ്ഞുങ്ങൾക്ക് സിന്ദൂർ എന്ന് പേര് നൽകാൻ മത്സരിച്ച് രക്ഷിതാക്കൾ. ഉത്തർപ്രദേശിൽ മാത്രം 17 നവജാത പെൺ ശിശുകൾക്ക് സിന്ദൂർ എന്ന പേര് നൽകിയിരിക്കുകയാണ് കുടുംബാംഗങ്ങൾ.ഉത്തർപ്രദേശിലെ കുഷിനഗർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മെയ്10 നും 11 നുമിടയിൽ ജനിച്ച 17 പെൺകുട്ടികൾക്ക് സിന്ദൂർ എന്നാണ് പേരിട്ടത്.
ഹൽഗാം ഭീകരാക്രമണത്തിൽ നിരവധി സ്ത്രീകൾക്ക് അവരുടെ ഭർത്തക്കൻമാരെ നഷ്ടമായി. അതിന് തിരിച്ചടിയായാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. ഇപ്പോൾ സിന്ദൂർ വെറുമൊരു വാക്കല്ല വികാരമാണെന്നും അതുകൊണ്ട് തങ്ങളുടെ കുഞ്ഞിന് സിന്ദൂർ എന്ന പേര് നൽകുന്നു എന്നും അമ്മമാരിൽ ഒരാളായ അർച്ചന ഷാഹി പറഞ്ഞു.
മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാത ശിശുവിന് തന്റെ പേരിന്റെ അർഥം മനസ്സിലാക്കാനുള്ള പ്രായമായില്ലെങ്കിലും വളർന്നുവരുമ്പോൾ രാജ്യത്തെ കുറിച്ചോർത്ത് അഭിമാനിക്കുമെന്ന് രക്ഷിതാക്കൾ പറയുന്നു
മകന് സിന്ദൂർ എന്ന് പേര് നൽകിയതിലൂടെ അത് അവനെ എന്നും രാജ്യം സ്നേഹം നിലനിർത്താൻ പ്രേരിപ്പിക്കുമെന്ന് പേരിട്ട കുഞ്ഞിന്റെ മാതാവ് സിന്ധു പറഞ്ഞു. ‘ ഭീകരാക്രമണത്തിൽ നമുക്ക് നിരവധി ധീരന്മാരെ നമുക്ക് നഷ്ടപ്പെട്ടു. രാജ്യത്തെ സേവിക്കാൻ ഞാൻ എന്റെ ചെറുമകനെ സൈന്യത്തിലേക്ക് അയയ്ക്കുമെന്നായിരുന്നു കുട്ടിയുടെ മുത്തശ്ശിയുടെ പ്രതികരണം.
Discussion about this post