ജമ്മുകശ്മീരിൽ 3 ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ച് സുരക്ഷാസേന. പുൽവാമ ജില്ലയിലെ ത്രാൽ പ്രദേശത്തെ നാദിർ ഗ്രാമത്തിൽ പുലർച്ചെ നടന്ന ഏറ്റുമട്ടലിലാണ് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചത്. മൂന്നുപേരിൽ ഒരാൾക്ക് പഹൽഗാം ഭീകരാക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് വിവരം. ആസിഫ് അഹമ്മദ് ഷെയ്ഖ്, അമീർ നസീർ വാനി, യാവർ അഹമ്മദ് ഭട്ട് എന്നീ മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്. ആസിഫ് അഹമ്മദ് ഷെയ്ഖിനാണ് പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ളത്. ഇയാൾ ഈ കഴിഞ്ഞ മെയ് 12 മുതൽ പ്രദേശത്തെ ഒരു വീട്ടില് ഒളിച്ചുതാമസിക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധനയാണ് സൈന്യം നടത്തിയിരുന്നത്.
ഷോപിയാൻ ജില്ലയിലെ കെല്ലർ പ്രദേശത്ത് സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ തീവ്രവാദികളെ വധിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഈ ഏറ്റുമുട്ടൽ. ഭീകര സംഘടനയായ ദ റെസിസ്റ്റന്റ് ഫ്രണ്ടിന്റെ (ടി.ആർ.എഫ്) മേധാവി ഷാഹിദ് കൂട്ടായ് അടക്കം മൂന്ന് ഭീകരരെയാണ് സൈന്യം അന്ന് വധിച്ചത്.
ഷാഹിദ് കുട്ടായ്‌ഷോപ്പിയാൻ സ്വദേശി. 2023 മാർച്ച് 8ന് ലഷ്‌കറെ ത്വയ്ബയിൽ ചേർന്നു, 2024 ഏപ്രിൽ 8ന് ഡാനിഷ് റിസോർട്ടിൽ ജർമ്മൻ വിനോദ സഞ്ചാരികൾക്കു നേരെ വെടിവച്ച സംഘത്തിലുണ്ടായിരുന്നു. 2024 മേയ് 18ന് ഷോപ്പിയാനിലെ ഹീർപോറയിൽ ബി.ജെ.പി സർപഞ്ചിനെ കൊലപ്പെടുത്തിയതിലും പങ്ക്. ഫെബ്രുവരി 3ന് കുൽഗാമിലെ ബെഹിബാഗിൽ നടന്ന ആക്രമണത്തിലും പങ്കുണ്ടെന്ന് സംശയം.
അദ്‌നാൻ ഷാഫി ദാർ ഷോപ്പിയാൻ സ്വദേശി. 2024 ഒക്ടോബർ 18ന് ലഷ്‌കറെ ത്വയ്ബയിൽ ചേർന്നു. 2024 ഒക്ടോബർ 18ന് ഷോപ്പിയാനിലെ വാച്ചിയിൽ ഒരു തൊഴിലാളിയെ കൊലപ്പെടുത്തിയതിൽ പങ്ക്.
ഹാരിസ് നസീർപുൽവാമ സ്വദേശി. 2024 ഏപ്രിലിൽ ജർമ്മൻ വിനോദസഞ്ചാരികൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ പങ്ക്.
Discussion about this post