ജമ്മുകശ്മീരിൽ രണ്ട് ലഷ്‌കർ ഇ തൊയ്ബ ഭീകരർ അറസ്റ്റിൽ. സൈന്യവും പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകകർ അറസ്റ്റിലായത്. ഇവരിൽ നിന്ന് 5400 രൂപയും ഒരു ആധാർകാർഡും രണ്ട് എകെ-56 റൈഫിളുകളും നാല് മാഗസിനുകളും രണ്ട് ഹാൻഡ് ഗ്രനേഡുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.
ലഷ്‌കർ ഭീകരരായ ഇർഫാൻ ബഷീറും ഉസൈർ സലാമും കീഴടങ്ങിയതിനാൽ ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാനായതായി പോലീസ് പ്രസ്താവനയിൽ പറഞ്ഞു. സൈന്യത്തിന്റെ 44 ആർആർ, പോലീസ്, 178 സിആർപിഎഫ് എന്നിവർ ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്.
ഈ മാസം ആദ്യം, ഷോപ്പിയാനിലെ കെല്ലറിലും പുൽവാമയിലെ ത്രാലിലെ നാദറിലും നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ആറ് തീവ്രവാദികൾ കൊല്ലപ്പെട്ടു. രണ്ട് ഓപ്പറേഷനുകളിലായി മൂന്ന് തീവ്രവാദികൾ വീതം കൊല്ലപ്പെട്ടു. ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഉന്നത കമാൻഡറായ ഷാഹിദ് കുട്ടായും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
Discussion about this post