പോലീസ് ചമഞ്ഞ് പണവും കാറും തട്ടിയെടുത്ത കേസിലെ പ്രതി ബിന്ദു പിടിയിൽ. ഹോട്ടലുടമയെകബളിപ്പിച്ച് കാറും അഞ്ചുലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിബിന്ദുവിനെയും എറണാകുളം കോടനാട് സ്വദേശി ഷാജിയെയും ആണ് പിടികൂടിയത്. പാലക്കാട്ടൗണിലെ ഹോട്ടലുടമയായ വനിതയെ ഇവർ കബളിപ്പിച്ചത് സിഐ സ്‌മിത ശ്യാം എന്നപേരിലാണെന്നാണ് വിവരം.
സിഐ റാങ്കുള്ള മൂന്ന് സ്റ്റാറും പേരുസൂചിപ്പിക്കുന്ന ബോർഡുമുള്ള യൂണിഫോമും തൊപ്പിയും ഷൂസുംതെളിവെടുപ്പിനിടെ കണ്ടെടുത്തു.
ബിന്ദുവിനെയും കൂട്ടാളി ഷാജിയെയും കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റി.
ഇരുവരും താമസിച്ചുവന്ന തൃശ്ശൂരിലും എറണാകുളത്തും തെളിവെടുപ്പ് നടത്തിയതോടെകോതമംഗലത്തുനിന്ന് കാർ കണ്ടെടുത്തു. തൃശ്ശൂരിൽ താമസിച്ചിരുന്ന ഹോട്ടലിൽ പരിശോധനനടത്തിയപ്പോൾ ഒപ്പിട്ട് വാങ്ങിയ 50 മുദ്രപ്പത്രങ്ങളും കണ്ടെടുത്തു. 5,000 മുതൽ 10,000 രൂപവരെവിലയുള്ള മുദ്രപ്പത്രങ്ങളാണ് കണ്ടെത്തിയത്.
സിഐ റാങ്കിലുള്ള യൂണിഫോമിനൊപ്പം ധരിക്കേണ്ട ഷൂസും തൊപ്പിയും സ്റ്റാറും വാങ്ങുന്നതിന്ബിന്ദുവും ഷാജിയും സമീപിച്ചത് ജില്ലാ പോലീസ് കാര്യാലയത്തിന് സമീപമുള്ള പോലീസ്സൊസൈറ്റിയെ. തന്റെ സഹോദരൻ പോലീസിലാണെന്ന് പറഞ്ഞാണ് ഇവർ സാധനങ്ങൾവാങ്ങാനെത്തിയത്. ബിന്ദുവിന്റെ അളവിൽ ഷൂസെടുക്കുന്നതുകണ്ട് സംശയംതോന്നി ചോദിച്ചപ്പോൾതന്റെ കാലിന്റെ അളവ് തന്നെയാണെന്നുപറഞ്ഞ് വിശ്വസിപ്പിക്കയായിരുന്നെന്നും ജീവനക്കാർപോലീസിന് വിവരം നൽകി.
Discussion about this post