സംസ്ഥാനത്ത് സർക്കാർ സർവ്വീസിൽ ഇന്ന് കൂട്ടവിരമിക്കൽ. 11,000 ത്തോളം ജീവനക്കാരാണ് ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേരാണ് വിരമിക്കുന്നത്. എട്ട് ചീഫ് എൻജിനീയർമാരും 11 ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരും ഉൾപ്പെടെ കെഎസ്ഇബിയിൽ നിന്ന് 1022 പേരും ഇന്ന് വിരമിക്കും.ഏറ്റവുംകൂടുതൽ വിരമിക്കുന്നത് ഓവർസീയർമാരാണ്, 326 പേർ. സബ് എൻജിനീയർ തസ്തികയിൽനിന്ന് 152 പേരും വിരമിക്കും. വിരമിക്കുന്ന ജീവനക്കാർ കൂടുതലുള്ള തസ്തികതിരിച്ചുള്ള കണക്ക്: അസി. എൻജിനീയർ -95, അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ -55, എക്‌സിക്യൂട്ടീവ് എൻജിനീയർ -30, ലൈൻമാൻ-122, സീനിയർ സൂപ്രണ്ട് -86, സൂപ്രണ്ടിങ് എൻജിനീയർ -152, അക്കൗണ്ട്സ് ഓഫീസർ -16, അസി. അക്കൗണ്ട്സ് ഓഫീസർ -17, മസ്ദൂർ -37, ഡ്രൈവർ-ഒമ്പത്
ഇത്രയധികം പേർ ഒരുമിച്ച് പടിയിറങ്ങുന്നതിന്റെ കാരണം രസകരമാണ്. ജനന സർട്ടിഫിക്കറ്റ് നിർബന്ധം ആക്കുന്നതിന് മുൻപ് ചേർക്കുമ്പോൾ മെയ് 31 ആയിരുന്നു ജനനതിയ്യതി ആയി ചേർക്കാറ്. ഇതുമൂലം ഔദ്യോഗിക രേഖകളിലും ജനന തിയതി ഇതായി മാറും. ഇതോടെയാണ് മെയ് 31 കൂട്ടവിരമിക്കൽ തീയതിയായി മാറുന്നത്. മാസത്തെ ആദ്യ ദിവസമാണ് 56 വയസ്സാകുന്നതെങ്കിൽ തലേമാസത്തെ അവസാന ദിവസം വിരമിക്കണം.മറ്റു ദിവസങ്ങളിലാണെങ്കിൽ ആ മാസം അവസാന ദിവസം വിരമിച്ചാൽ മതി.
2024 മെയ് 31 ന് സംസ്ഥാനത്ത് 16000 ത്തോളം ജീവനക്കാരാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 6000 കോടി രൂപ സർക്കാർ കണ്ടെത്തേണ്ടി വരുമെന്നാണ് കണക്ക്. പെൻഷൻ ഗ്രാറ്റുവിറ്റി , ടെർമിനൽ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പിഎഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളാണ് വിരമിക്കുന്നവർക്കു ലഭിക്കുക. ശരാശരി 10 ലക്ഷം രൂപ മുതൽ 80 ലക്ഷം രൂപ വരെ ലഭിക്കും
Discussion about this post