തിരുവനന്തപുരം: പുതിയ അദ്ധ്യയനവർഷത്തെ വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ച് സർക്കാർ. ഹൈക്കോടതിയുടെ അന്ത്യശാസനക്ക് പിന്നാലെയാണ് പുതിയ കലണ്ടർ തീരുമാനിച്ചത്. കലണ്ടർ തീരുമാനിച്ചത് ഹൈക്കോടതിയെ അറിയിക്കും. സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശ പ്രകാരമാണ് നടപടി.
ഇതനുസരിച്ച് ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടുമെന്ന് അറിയിച്ചു. യുപിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ് ശനിയാഴ്തയും പ്രവൃത്തിദിനമാക്കും. ഈ വർഷം എൽപി ക്ലാസുകാർക്ക് അധികശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കില്ല. എൽ പി വിഭാഗത്തിൽ 800 മണിക്കൂർ അദ്ധ്യയനസമയം ഇപ്പോൾത്തന്നെ ഉള്ളതിനാലാണ് അധിക ശനിയാഴ്ച ഒഴിവാക്കിയത്.
യുപിയിൽ 1000 മണിക്കൂർ അദ്ധ്യയനസമയം ഉറപ്പാക്കുന്നതിനാണ് രണ്ട് അധിക ശനിയാഴ്ച. ഹൈസ്കൂളിൽ 1200 മണിക്കൂർ ഉറപ്പാക്കാൻ ആറ് അധിക ശനിയാഴ്ചയും ദിവസം അരമണിക്കൂർ ക്ലാസ് സമയം കൂട്ടാനുമാണ് തീരുമാനം. വെള്ളിയാഴ്ച അധിക സമയം ക്ലാസുകൾ ഉണ്ടാകില്ല.ആഴ്ചയിൽ തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്തതരത്തിലാവും ശനിയാഴ്ചത്തെ ക്ലാസുകൾ.
Discussion about this post