പഹൽഗാം ആക്രമണത്തിന്റെ പിന്നാലെ ഇന്ത്യയെ പരിഹസിച്ച ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് സ്വീകരണം ഒരുക്കിയ സംഭവത്തെ ന്യായീകരിച്ച് സംഘാടകരായ മലയാളി സംഘടന. അതേവേദിയിൽ മറ്റൊരു പരിപാടിക്ക് വന്ന താരങ്ങൾ ആരും ക്ഷണിക്കാതെ തങ്ങളുടെ പരിപാടിയിലേക്ക് കടന്നു കയറുകയായിരുന്നു എന്ന വിചിത്രന്യായീകരണമാണ് സംഘാടകർ പറയുന്നത്.
അവരുടെ പെട്ടെന്നുണ്ടായ ഈ പ്രവർത്തിയിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നും സംഘാടക സമിതി പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നു. ഈ പ്രവർത്തി കാരണം ആർക്കെങ്കിലും എന്തെങ്കിലും ആശയക്കുഴപ്പവും ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് ഖേദം പ്രകടിപ്പിക്കുന്നു എന്നും അവർ പറയുന്നു.
അതിനിടെ അസോസിയേഷൻ ഭാരവാഹികളുടെ പാസ്‌പോർട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയ്ക്ക് പരാതി നൽകി എബിവിപി. പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ആണ് പരാതി നൽകിയത്.













Discussion about this post