കശ്മീരിന്റെ വിവിധ ഇടങ്ങളിൽ റെയ്ഡുമായി ദേശീയ അന്വേഷണ ഏജൻസി. പുൽവാമ,കുൽഗാം,ഷോപ്പിയാൻബാരാമുള്ള,കുപ്വാര എന്നീ ജില്ലകളിലെ 32 ഇടങ്ങളിലാണ് റെയ്ഡുകൾ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ജമ്മു കാശ്മീർ പോലീസിന്റെയും പാരാമിലിറ്ററിയുടെയും സഹായത്തോടെയാണ് എൻഐഎ തിരച്ചിൽ നടത്തിയത്. അറസ്റ്റുകളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല, ഭീകര ശൃംഖലകളെ തകർക്കുന്നതിനും മേഖലയിൽ ഭാവിയിൽ ഉണ്ടാകാനിടയുള്ള ആക്രമണങ്ങൾ തടയുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് എൻഐഎയുടെ നടപടികളെന്നാണ് റിപ്പോർട്ട്.
Discussion about this post