ജവഹർ നവോദയ വിദ്യാലയത്തിന്റെ ഹോസ്റ്റലിൽ സ്വിച്ച് ബോർഡിൽ നിന്ന് വിദ്യാർത്ഥിനിക്ക് ഷോക്കേറ്റതായി പരാതി. സംഭവത്തിൽ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. വ്യാഴാഴ്ച രാവിലെ 7 മണിക്കാണ് സംഭവം. ഇതിന് പിന്നാലെ വിദ്യാലയത്തിനെതിരെ കൂടുതൽ രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തി. ഷോക്കേൽക്കുന്നത് സ്ഥിരം സംഭവമാണെന്നും 5 സംഭവങ്ങൾ ഒരു വർഷത്തിനിടെ ഉണ്ടായെന്നും രക്ഷിതാക്കൾ ആരോപിച്ചു.
ഹോസ്റ്റലുള്ള സ്ഥാപനമായിട്ടും സ്വന്തം വാഹനമില്ല.ഷോക്കേറ്റ വിദ്യാർഥിനിയെ ഓട്ടോ വിളിച്ചാണ് ആശുപത്രിയിലെത്തിച്ചതെന്നും ആരോപണമുണ്ട്. കൈവിരലിന് വേദനയുള്ളതിനാൽ ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്കുശേഷം ഉച്ചയോടെ വീട്ടിലേക്കു മടങ്ങി. കണ്ണിനും കൈയ്ക്കും വേദനയുള്ളതായും ചികിത്സ തുടരണമെന്നും മാതാപിതാക്കൾ പറഞ്ഞു
സംഭവത്തിൽ പ്രതികരണവുമായി സ്‌കൂൾ അധികൃതരെത്തി. 1987ൽ പണിത കെട്ടിടമാണെന്നും കാലപ്പഴക്കം മൂലമുള്ള തകരാറാകാം കാരണമെന്നും അധികൃതർ പറഞ്ഞു. വയറിങ് പരിശോധന നടത്തണമെന്ന് കെഎസ്ഇബിയോട് ആവശ്യപ്പെട്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Discussion about this post