യുഡിഎഫ് എല്ലാ വർഗീയ ശക്തികളുമായി ചേർന്ന് മുന്നോട്ട് പോകുന്ന അവസ്ഥയാണ് ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.വർഗീയ ശക്തികളുടെ കൂടാരമായി യുഡിഎഫ് മാറി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം വർഗീയവാദികളുമായി കൂട്ടുകൂടിയിട്ടുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജമാഅത്തെ ഇസ്ലാമിയേയും പിഡിപിയേയും ഒരു പോലെ കാണാനാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.പിഡിപി പീഡിത വിഭാഗമാണെന്നും ജമാഅത്തെ ഇസ്സാമി ലോക വർഗീയ ശക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ അറിയിച്ചിരുന്നു. അബ്ദുൾ നാസർ മഅദനിയുടെ നേതൃത്വത്തിലുള്ള പിഡിപി ഇടതുമുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിനെ പിന്തുണയ്ക്കുമെന്ന് പിഡിപി കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്.










Discussion about this post