ജമ്മു കശ്മീർ പാകിസ്താന്റെ ഭാഗമായും വടക്കുകിഴക്കൻ ഇന്ത്യയെ നേപ്പാളിന്റെ ഭാഗമായും തെറ്റായി ചിത്രീകരിച്ചിരിക്കുന്ന ഭൂപടം പുറത്തിറക്കിയതിൽ ക്ഷമാപണം നടത്തി ഇസ്രായേൽ. ഇറാന്റെ മിസൈലുകളുടെ ദൂരപരിധി വ്യക്തമാക്കുന്ന ഭൂപടം എന്ന രീതിയിലായിരുന്നു ഇസ്രായേൽ സൈന്യം ഭൂപടം പുറത്തുവിട്ടത്. എന്നാൽ തെറ്റായ ചിത്രീകരണമാണെന്ന് വ്യക്തമായതോടെ ക്ഷമാപണം നടത്തുകയായിരുന്നു. ഭൂപടം കൃത്യമായ ദേശീയ അതിർത്തികളെ പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി.
‘ഇറാൻ ഒരു ആഗോള ഭീഷണിയാണ്’ എന്നും ‘ഇസ്രായേൽ അവസാന ലക്ഷ്യമല്ല, അത് തുടക്കം മാത്രമാണ്’ എന്നും പറഞ്ഞുകൊണ്ട് ഐഡിഎഫ് വെള്ളിയാഴ്ച ഭൂപടം പോസ്റ്റ് ചെയ്തു. സൈനിക ആക്രമണത്തെ പരാമർശിച്ചുകൊണ്ട് ‘നമുക്ക് പ്രവർത്തിക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു,’ എന്ന് അവർ കൂട്ടിച്ചേർത്തു. ഇറാന്റെ മിസൈൽ ശ്രേണിയുടെ പരിധിയിൽ ഇന്ത്യയെയും ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എക്സിലെ നിരവധി ഉപയോക്താക്കൾ ഓൺലൈനിൽ തങ്ങളുടെ എതിർപ്പുകൾ ഉന്നയിച്ചു. ‘ഈ പ്രതിനിധാനം ഇന്ത്യയുടെ മുഴുവൻ ഭൂപടത്തെയും തെറ്റായി ചിത്രീകരിച്ചിരിക്കുന്നു. ജമ്മു & കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും സിക്കിം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളും ഇന്ത്യയുടെ പരമാധികാര പ്രദേശത്തിന്റെ അവിഭാജ്യ ഭാഗങ്ങളാണ്, അവ അങ്ങനെ തന്നെ ചിത്രീകരിക്കണം,’ ഒരു ഉപയോക്താവ് എഴുതി പ്രതിഷേധം ശക്തമായതോടെ തെറ്റ് തിരുത്തി ഇസ്രായേലെത്തി. ഈ പോസ്റ്റ് പ്രദേശത്തിന്റെ ഒരു ചിത്രീകരണമാണ്. ഈ ഭൂപടം അതിർത്തികളെ കൃത്യമായി ചിത്രീകരിക്കുന്നില്ല. ഈ ചിത്രം മൂലമുണ്ടായ ഏതൊരു കുറ്റത്തിനും ഞങ്ങൾ ക്ഷമ ചോദിക്കുന്നു’.
ഇസ്രായേൽ സൈന്യം പങ്കിട്ട ഭൂപടം അനുസരിച്ച്, ഇന്ത്യയെ കൂടാതെ, റഷ്യ, യുക്രെയ്ൻ, ചൈന, സുഡാൻ എന്നിവയുൾപ്പെടെ 15 രാജ്യങ്ങൾ ഇറാനിയൻ മിസൈലുകളുടെ പരിധിയിൽ വരുന്നു.
Discussion about this post