ആക്രമണ- പ്രത്യാക്രമണങ്ങളുമായി ഇറാനും ഇസ്രായേലും പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഇസ്രായേലിന്റെ കനത്ത ആക്രമണത്തിൽ ഇറാനിൽ കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ സൈനിക ആക്രമണത്തിൽ ഇറാന് അവരുടെ സായുധസേന കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് ബാഖ്രി, ഇറാൻ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് മേധാവി ജനറൽ ഹുസൈൻ സലാമി, റവല്യൂഷനറി ഗാർഡിലെ മിസൈൽ പദ്ധതിയുടെ ചുമതലയുള്ള ജനറൽ അലി ഹാജിസാദാ, സായുധസേന ഡപ്യൂട്ടി കമാൻഡർ ഗുലാം അലി റാഷിദ്, ഖമനയിയുടെ ഉപദേഷ്ടാവ് അലി ഷംഖാനി എന്നിവരെയും രണ്ട് ആണവ ശാസ്ത്രജ്ഞരെയും നഷ്ടപ്പെട്ടു.
ഇസ്രയേൽ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്നും ഇറാൻ സൈന്യവും വ്യക്തമാക്കിയതിന് പിന്നാല ഖോമിലെ ജാംകരൻ പള്ളിക്ക് മുകളിൽ ഇറാൻ പ്രതികാരത്തിന്റെ പ്രതീകാത്മക ചുവന്ന പതാക ഉയർത്തി. ഇതിന് ശേഷമാണ് തിരിച്ചടി ആരംഭിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം ആക്രമണത്തിന് പിന്നാലെ നൂറുകണക്കിന് ഇറാനികൾ ഈ പള്ളിയ്ക്ക് ചുറ്റും ഒത്തു കൂടുകയും ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ഇസ്രായേലിന് മറുപടി നൽകണമെന്നാണ് ജനങ്ങൾ മുദ്രാവാക്യത്തിലൂടെ അറിയിച്ചത്.
ഇതിന് മുമ്പ് ഇറാനിൽ ചുവന്ന പതാക ഉയർന്നത് 2024-ലും 2020-ലുമാണ്. ?ഹമാസ് നേതാവ് ഇസ്മായേൽ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കഴിഞ്ഞ വർഷം ചുവന്ന പതാക ഉയർത്തിയത്. 2020-ൽ ഐജിആർസി കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടപ്പോഴും ചുവന്ന പതാക ഉയർത്തിയിട്ടുണ്ട്..
Discussion about this post