വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് അദ്ധ്യാപിക ഏത്തമിടിയിച്ചതായി പരാതി. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹൈസ്‌കൂളിൽ കഴിഞ്ഞ ചെവ്വാഴ്ചയായിരുന്നു സംഭവം. വൈകീട്ട് ക്ലാസ് കഴിഞ്ഞ് ദേശീയഗാനം ആലപിക്കുന്നതിനിടെ കുട്ടികൾ ക്ലാസിൽ നിന്ന് പുറത്തിറങ്ങിയതാണ് ശിക്ഷാനടപടിക്ക് കാരണം.
ഒമ്പതാം ക്ലാസ് വിദ്യാർഥികളെയാണ് അദ്ധ്യാപിക ക്ലാസ് മുറി പൂട്ടിയിട്ട ശേഷം എത്തമിടിപ്പിച്ചത്. ദേശീയ ഗാനം ആലപിച്ച ശേഷമാണ് വൈകിട്ട് ക്ലാസ് വിടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ദേശീയ ഗാനം ആലപിക്കുന്നതിനിടെ കുട്ടികൾ പുറത്തേക്ക് പോയി.
തുടർന്ന് ഇവരെ ക്ലാസിലേക്ക് വിളിച്ചുവരുത്തി മുറി അകത്ത് നിന്ന് പൂട്ടിയെന്ന് വിദ്യാർത്ഥികൾ പറയുന്നു. തുടർന്ന് ഏത്തമിടീപ്പിച്ചു. പത്ത് മിനിട്ട് കഴിഞ്ഞശേഷമാണ് പുറത്തേക്ക് വിട്ടത്. അപ്പോഴേക്കും സ്‌കൂൾ ബസ് വിട്ടു പോയി. തുടർന്ന് സ്‌കൂളിലെ പ്രധാനാദ്ധ്യാപിക കുട്ടികൾക്ക് ബസ് ടിക്കറ്റിന് പണം നൽകി പറഞ്ഞു വിടുകയായിരുന്നു.സംഭവമറിഞ്ഞ് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.
Discussion about this post