വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി.നായരെ അപകീർത്തിപ്പെടുത്തിയ ഡെപ്യൂട്ടി തഹസിൽദാർ എ.പവിത്രനെതിരെ കൂടുതൽ ആരോപണങ്ങൾ. ഇയാൾക്കെതിരെയുള്ള റിപ്പോർട്ട് ഹൊസ്ദുർഗ് പോലീസ് കാസർകോട് കളക്ടർക്ക് കൈമാറി.
ഇയാൾക്കെതിരെ ഉൾപ്പെടുത്തിയ വകുപ്പുകളുടെ വിവരങ്ങളുമടങ്ങിയ റിപ്പോർട്ടിൽ, വെള്ളരിക്കുണ്ട്താലൂക്ക് കാര്യാലയത്തിൽ അറസ്റ്റിലാകുന്ന സമയത്ത് ഇയാൾ മദ്യപിച്ചതായുള്ള കാര്യവുംഉൾപ്പെടുത്തിയിട്ടുണ്ട്. റവന്യുവകുപ്പ് പവിത്രനെ സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾ സർവീസിൽതുടരാൻ അയോഗ്യനാണെന്ന് കാട്ടി കളക്ടർ കെ.ഇമ്പശേഖർ സർക്കാരിന് റിപ്പോർട്ടുംനൽകിയിരുന്നു.
Discussion about this post